Sports

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹൃദയ തുടിപ്പാണ് നീ, ഹൃദയം തൊടുന്ന വാക്കുകളുമായി വാട്‌സന്‍

'എന്റെ ഹൃദയം നിനക്കൊപ്പമുണ്ട്. നീ നന്നായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നെ വല്ലാതെ മിസ് ചെയ്യും'

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോവിഡ് ഭീതിയില്‍ തുടരാന്‍ താത്പര്യമില്ലാതെ സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ഹൃദയം തൊടുന്ന സന്ദേശവുമായി സഹതാരം ഷെയിന്‍ വാട്‌സന്‍. ചെന്നൈയുടെ ഹൃദയ തുടിപ്പാണ് നിങ്ങളെന്ന് വാട്‌സന്‍ റെയ്‌നയോട് പറയുന്നു. 

വളരെ മോശം വാര്‍ത്ത കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന തിരികെ നാട്ടിലേക്ക് പോയിരിക്കുന്നു. എന്റെ ഹൃദയം നിനക്കൊപ്പമുണ്ട്. നീ നന്നായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നെ വല്ലാതെ മിസ് ചെയ്യും. തുടക്കം മുതല്‍ നീ ചെന്നൈക്കൊപ്പമുണ്ട്. ടീമിന്റെ ഹൃദയ തുടിപ്പാണ്...

ഐപിഎല്ലിനും നിന്നെ മിസ് ചെയ്യും. കാരണം ഐപിഎല്ലിന്റെ താരമാണ് നീ. എന്നാല്‍ നീ നന്നായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നീ നന്നായിരിക്കുന്നു എന്ന് കരുതുന്നു, ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോയില്‍ വാട്‌സന്‍ പറയുന്നു. 

ഐപിഎല്ലില്‍ റെയ്‌ന കളിക്കില്ലെന്ന് ശനിയാഴ്ചയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വ്യക്തമാക്കിയത്. ദീപക് ചഹറിനും, റുതുരാജിനും ഒപ്പം ഫ്രാഞ്ചൈസിയിലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് റെയ്‌നയെ വലിയ തോതില്‍ ആശങ്കപ്പെടുത്തിയിരുന്നതായും, സമ്മര്‍ദത്തില്‍ തുടരാന്‍ താത്പര്യം ഇല്ലാതെ റെയ്‌ന മടങ്ങിയതായുമാണ് വിവരം. ധോനി ഉള്‍പ്പെടെയുള്ളവര്‍ക്കും റെയ്‌നയെ സമാധാനിപ്പിക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT