4F03F57F00000578-6050351-image-m-49_1533998737797 
Sports

ചെല്‍സിക്കും ടോട്ടനത്തിനും വിജയത്തുടക്കം; ജയത്തോടെ മൗറീസിയോ സരിയുടെ അരങ്ങേറ്റം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിന്നാലെ കരുത്തരായ ചെല്‍സി, ടോട്ടനം ഹോട്‌സ്പര്‍ ടീമുകള്‍ക്കും വിജയത്തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിന്നാലെ കരുത്തരായ ചെല്‍സി, ടോട്ടനം ഹോട്‌സ്പര്‍ ടീമുകള്‍ക്കും വിജയത്തുടക്കം. 

ചെല്‍സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹഡ്ഡേഴ്‌സ്ഫീല്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ ടോട്ടനം ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി. 

ബേണ്‍മൗത്ത്, വാട്‌ഫോര്‍ഡ്, ക്രിസ്റ്റല്‍ പാലസ് ടീമുകളും വിജയത്തോടെ തുടങ്ങി. ബേണ്‍ മൗത്ത്- കാര്‍ഡിഫ് സിറ്റിയേയും വാട്‌ഫോര്‍ഡ്- ബ്രൈറ്റനേയും ക്രിസ്റ്റല്‍ പാലസ്- ഫുള്‍ഹാമിനേയും 2-0ത്തിന് പരാജയപ്പെടുത്തി. 

പരിശീലകനായി പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ മൗറീസിയോ സരിക്ക് ചെല്‍സി താരങ്ങള്‍ മികച്ച വിജയമാണ് സമ്മാനിച്ചത്. എന്‍ഗാളോ കാണ്ടെ, ജോര്‍ഗിനോ, പെഡ്രോ എന്നിവരാണ് ചെല്‍സിക്കായി വല ചലിപ്പിച്ചത്. 

യാന്‍ വെര്‍ടോന്‍ഗന്‍, ഡെലെ അലി എന്നിവരുടെ ഗോളുകളാണ് ടോട്ടനത്തിന് വിജയം സമ്മാനിച്ചത്. നേരത്തെ ആദ്യ മത്സരത്തില്‍ 2-1ന് ലെയ്‌സ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

SCROLL FOR NEXT