Sports

ഞങ്ങള്‍ക്ക് ഹാരി കെയ്‌നിനെ മതി, ക്രിസ്റ്റിയാനോയ്ക്ക് പകരക്കാരനെ തേടിയുള്ള പോളില്‍ ആരാധകര്‍

ഹാരി കെയ്‌നിന് പിന്നാലെ കൂടുതല്‍ വോട്ടുകള്‍ നേടിയത് പിഎസ്ജി താരം കവാനിയും ഇന്റര്‍ മിലാന്‍ താരം ഇക്കാര്‍ഡിയുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റ്‌സിലേക്ക് ചേക്കേറിയതോടെ പുതിയ സൂപ്പര്‍ താരത്തിന് വേണ്ടിയുള്ള തിരച്ചിലിലാണ് റയല്‍. നെയ്മര്‍, എംബാപ്പെ,ഹസാര്‍ഡ്‌
എന്നീ പേരുകളെല്ലാം റയലുമായി ബന്ധപ്പെട്ട് കേട്ടുവെങ്കിലും അതിനുള്ള സാധ്യതകളെല്ലാം മങ്ങി. എന്നാലിപ്പോള്‍ ക്രിസ്റ്റിയാനോയ്ക്ക് പകരക്കാരനായി തങ്ങള്‍ക്ക് ആരെ വേണമെന്ന് പറയുകയാണ് റയല്‍ ആരാധകര്‍. 

ഹാരി കെയ്‌നിനെ വേണമെന്ന ആവശ്യമാണ് ആരാധകര്‍ റയലിന് മുന്നില്‍ വയ്ക്കുന്നത്. മാഴ്‌സ നടത്തിയ പോളില്‍ ഹാരി കെയ്‌നിനെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഭൂരിഭാഗം ആരാധകരും വോട്ട് ചെയ്തത്. ഹാരി കെയ്‌നിന് പിന്നാലെ കൂടുതല്‍ വോട്ടുകള്‍ നേടിയത് പിഎസ്ജി താരം കവാനിയും ഇന്റര്‍ മിലാന്‍ താരം ഇക്കാര്‍ഡിയുമാണ്. 

100 മില്യണ്‍ യൂറോയ്ക്കായിരുന്നു ക്രിസ്റ്റിയാനോ സീരി വണ്‍ വമ്പന്മാരുടെ തട്ടകത്തിലേക്ക് ചേക്കേറിയത്. സിദാന്റേയും ക്രിസ്റ്റിയാനോയുടേയും പോക്ക് അടുത്ത സീസണില്‍ റയലിനെ എങ്ങിനെ ബാധിക്കും എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT