Sports

ഞാന്‍ ബാലന്‍ ദി ഓറിന് അര്‍ഹനല്ല, അര്‍ഹതയുള്ളത് മറ്റൊരാള്‍ക്കെന്ന് ഹസാര്‍ഡ്‌

എന്റെ മികച്ച വര്‍ഷമായിരുന്നു ഇത്. പക്ഷേ യാഥാര്‍ഥ്യ ബോധത്തോടെ വേണമല്ലോ നമ്മള്‍ സംസാരിക്കാന്‍

Author : സമകാലിക മലയാളം ഡെസ്ക്

മെസിയും ക്രിസ്റ്റ്യാനോയും അല്ലാതെ മറ്റൊരു പേര് ഇത്തവണ ഉയര്‍ന്നു വന്നേക്കും, ബാലന്‍ ദി ഓറില്‍ മുത്തമിടാന്‍. ഫുട്‌ബോള്‍ ലോകം ആരാകും ഇതെന്നത് സംബന്ധിച്ച് ചൂടുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടയില്‍ പ്രതികരണവുമായി എത്തുകയാണ് ചെല്‍സിയുടെ സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ്. 

ഞാന്‍ ബാലന്‍ ദി ഓര്‍ അര്‍ഹിക്കുന്നില്ല. എന്നാല്‍ എംബാപ്പെയ്ക്ക് അത് കൈകളില്‍ ഏറ്റുവാങ്ങുവാനുള്ള അര്‍ഹതയുണ്ട് എന്നാണ് ഹസാര്‍ഡ് പറയുന്നത്. എന്റെ മികച്ച വര്‍ഷമായിരുന്നു ഇത്. പക്ഷേ യാഥാര്‍ഥ്യ ബോധത്തോടെ വേണമല്ലോ നമ്മള്‍ സംസാരിക്കാന്‍. എന്നേക്കാള്‍ മികച്ച കളിക്കാര്‍ ഇവിടെയുണ്ട്. 

ബാലന്‍ ദി ഓറിനായി മോഡ്രിച്ചിന്റെ പേര് ഞാന്‍ പറയുമായിരുന്നു. എന്നല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മുതല്‍ മോഡ്രിച്ചിന് കളിക്കളത്തില്‍ വലിയ മുന്നേറ്റം നടത്താനായിട്ടില്ല. സീസണിന്റെ തുടക്കത്തിലെ പ്രകടനം കണക്കിലെടുത്താല്‍ ഞാന്‍ എംബാപ്പെയുടെ പേരാകും നിര്‍ദേശിക്കുക എന്നം ഹസാര്‍ഡ് പറയുന്നു. 

ബാലന്‍ ദി ഓറിന്റെ വോട്ടുകള്‍ ആദ്യ ഘട്ടം എണ്ണി കഴിഞ്ഞപ്പോള്‍ മോഡ്രിച്ചാണ് മുന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പിന്നില്‍ എംബാപ്പെയും മൂന്നാമത് വരാനേയുമാണ്. മോഡ്രിച്ച് ബാലന്‍ ദി ഓറില്‍ മുത്തമിടുമെന്ന വിലയിരുത്തലിലാണ് ഫുട്‌ബോള്‍ ലോകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ