Sports

ടോസ് ഇന്ത്യക്ക്; ബൗളിങ് തിരഞ്ഞെടുത്തു; രാഹുൽ ചഹറിന് അരങ്ങേറ്റം; രോഹിത് ശർമയ്ക്ക് വിശ്രമം

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മഴമൂലം ഒന്നേകാൽ മണിക്കൂറോളം കഴിഞ്ഞാണ് ടോസ് ഇട്ടത്

സമകാലിക മലയാളം ഡെസ്ക്

പ്രോവിഡൻസ് (ഗയാന): ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം അൽപ്പ സമയത്തിനകം ആരംഭിക്കും. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മഴമൂലം ഒന്നേകാൽ മണിക്കൂറോളം കഴിഞ്ഞാണ് ടോസ് ഇട്ടത്. 20 ഓവറും കളി നടക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ഇനിയും മഴയെത്തിയാൽ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരും.

പ്രതീക്ഷിച്ചിരുന്നതു പോലെ ഇന്ത്യൻ നിരയിൽ ലെഗ് സ്പിന്നർ രാഹുൽ ചഹർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും. രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ചാഹറിന്റെ വരവ്. രാഹുലിന്റെ കസിൻ കൂടിയായ ദീപക് ചഹർ ഖലീൽ അഹമ്മദിനു പകരവും ടീമിലെത്തി. 

അതേസമയം, ഇന്ത്യൻ നിരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുലാണ് പകരക്കാരൻ. ഇതോടെ, പരമ്പരയിൽ ഇതുവരെ അവസരം കിട്ടാത്ത ഏക ഇന്ത്യൻ താരമായി ശ്രേയസ് അയ്യർ മാറി.

യുഎസ്എയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ച് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം പോരാട്ടം വെസ്റ്റിൻഡീസ് സ്വന്തം നാട്ടിലാണ് കളിക്കുന്നത്. ഈ പോരാട്ടം വിജയിച്ച് വെള്ള പൂശലിൽ നിന്ന് രക്ഷപ്പെടാനുള്ള ലക്ഷ്യമാണ് അവർക്ക് മുന്നിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT