Sports

ട്രേഡ്മാര്‍ക്ക് ഷോട്ടുകളുമായി സച്ചിന്‍ വീണ്ടും; നെറ്റ്‌സിലെ ബാറ്റിങ് കണ്ട് ത്രില്ലടിച്ച് ആരാധകര്‍ 

ആരാധകരുടെ ആ പരാതികളെല്ലാം സച്ചിന്‍ തീര്‍ക്കുകയാണ്. അതിനുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിന്റെ ഇടവേളയില്‍ കാത്തിരുന്ന ആ നിമിഷം എത്തിയിരുന്നെങ്കിലും ആരാധകര്‍ക്ക് അതുകൊണ്ട് തൃപ്തിയായിരുന്നില്ല. ആറ് പന്തുകള്‍ മാത്രം നേരിടാനെത്തിയ സച്ചിന്‍ കുറച്ചുകൂടെ സമയം ക്രീസില്‍ നിന്നിരുന്നെങ്കിലെന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ചിന്ത. എന്നാല്‍ ആരാധകരുടെ ആ പരാതികളെല്ലാം സച്ചിന്‍ തീര്‍ക്കുകയാണ്. അതിനുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു. 

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്റിന് വേണ്ടി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നെറ്റ്‌സില്‍ പരിശീലനം തുടങ്ങി. ഇന്ത്യന്‍ ലെജന്റ്‌സിനെ നയിക്കുന്നത് സച്ചിനാണ്. നെറ്റ്‌സില്‍ സച്ചിന്‍ ബാറ്റേന്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ബൗണ്ടറികള്‍ ലക്ഷ്യമിട്ട ഷോട്ടുകളാണ് സച്ചിനില്‍ നിന്ന് നെറ്റ്‌സിലെ പരശീലനത്തിന് ഇടയില്‍ വരുന്നത്. ഇന്ത്യക്ക് പുറമെ സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ഇതിഹാസ താരങ്ങളും ഓരോ ടീമുകളായി ടൂര്‍ണമെന്റില്‍ എത്തുന്നു. 

വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവരാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമിലുള്ളത്. മാര്‍ച്ച് ഏഴിന് ഇന്ത്യ ലെജന്‍ഡസ്- വിന്‍ഡിസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പതിനൊന്ന് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. റോഡ് സുരക്ഷയെ കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT