Sports

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഗംഭീറിനെ ഒഴിവാക്കുന്നു? ഗ്ലെന്‍ മാക്‌സ്വെല്ലും, ക്രിസ് മോറിസും പുറത്തേക്ക് പോകും

ഗംഭീറിന് കീഴില്‍ ഡല്‍ഹി പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയതോടെ ഗംഭീറിന്റെ നായക സ്ഥാനം നഷ്ടപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഗൗതം ഗംഭീറിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമില്‍ നിന്നും ഒഴിവാക്കിയേക്കും. അടുത്ത മാസം താര ലേലം നടക്കാനിരിക്കുന്നതിന് മുന്‍പ് ഡല്‍ഹി ഒഴിവാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഗംഭീറിന്റെ പേരുമുണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത ഗംഭീറിനെ ഒഴിവാക്കുകയും ഡല്‍ഹി താരത്തെ സ്വന്തമാക്കുകയും ചെയ്തു. 2.80 കോടി രൂപയ്ക്കാണ് ഗംഭീറിനെ ഡല്‍ഹി പതിനൊന്നാം ഐപിഎല്‍ സീസണില്‍ ടീമിലെത്തിച്ചത്. എന്നാല്‍ ഗംഭീറിന് കീഴില്‍ ഡല്‍ഹി പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയതോടെ ഗംഭീറിന്റെ നായക സ്ഥാനം നഷ്ടപ്പെട്ടു. 

ശ്രേയസ് അയ്യര്‍ നായകനാവുകയും, ഗംഭീറിന് പ്ലേയിങ് ഇലവനില്‍ പോലും അവസരം ലഭിക്കാതെ വരികയും ചെയ്തു. സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു ഗംഭീര്‍ എന്നാണ് ടീം കോച്ചായ റിക്കി പോണ്ടിങ് പറഞ്ഞത്. എന്നാല്‍ അങ്ങിനെയൊരു തീരുമാനം താന്‍ എടുത്തിട്ടില്ലെന്ന് പരസ്യമായി പ്രതികരിച്ച് ഗംഭീറും മുന്നോട്ടു വന്നിരുന്നു. 

ഗംഭീറിനെ കൂടാതെ, ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ് മോറിസ്, ജാസന്‍ റോയി എന്നിവരേയും ഡല്‍ഹി ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പത് കോടി രൂപയ്ക്കും 11 കോടിക്കുമായിരുന്നു ഗ്ലെന്‍ മാക്‌സ്വെല്ലിനേയും ക്രിസ് മോറിസിനേയും ഡല്‍ഹി സ്വന്തമാക്കിയത്. എന്നാല്‍ രണ്ട് പേരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം