Sports

തീർന്നിട്ടില്ല, ഇനിയുമുണ്ട്; സൂപ്പർ ഹിറ്റായി യുവിയുടെ സിക്സ്; ഏറ്റെടുത്ത് ആരാധകർ (വീഡിയോ)

21 പന്തിൽ 35 റൺസെടുത്താണ് യുവരാജ് മടങ്ങിയത്. ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ ഈ സ്കോറിന് വലിയ പങ്കുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടൊറൻഡോ: യുവരാജ് സിങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിട വാങ്ങൽ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന തോന്നലായിരിക്കാം താരത്തിന്റെ തീരുമാനത്തിന് പിന്നിൽ. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ടി20 പോരാട്ടങ്ങളിൽ യുവിയുടെ ബാറ്റിങ് വീണ്ടും ആസ്വദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. 

ആരാധകരിപ്പോൾ സന്തോഷത്തിലാണ്. നടന്നുകൊണ്ടിരിക്കുന്ന കാനഡ ​ഗ്ലോബൽ ടി20യിലെ ആ​ദ്യ മത്സരത്തിൽ യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണൽസ് തോൽവി രുചിച്ചിരുന്നു. മത്സരത്തിൽ യുവിക്ക് തിളങ്ങാനും സാധിച്ചില്ല. എന്നാൽ രണ്ടാം പോരാട്ടത്തിൽ മൂന്ന് വീതം സിക്സും ഫോറും പറത്തി യുവരാജ് കൊടുങ്കാറ്റായപ്പോൾ അതൊരു ബാറ്റിങ് വിരുന്നായി മാറി. 21 പന്തിൽ 35 റൺസെടുത്താണ് യുവരാജ് മടങ്ങിയത്. ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ ഈ സ്കോറിന് വലിയ പങ്കുണ്ടായിരുന്നു. 

മത്സരത്തിൽ എഡ്‌മൊന്റണ്‍ റോയല്‍സിന്‍റെ പാകിസ്ഥാൻ താരം ഷദബ് ഖാനെ അതിര്‍ത്തി കടത്തിയ യുവിയുടെ ഒരു സിക്സാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുന്നത്. ഫ്ലാറ്റ് സിക്സ് അതിര്‍ത്തി കടക്കുമ്പോള്‍ നിരാശനായി നോക്കി നില്‍ക്കുന്ന ഷദബിനെയും വീഡിയോയില്‍ കാണാം.  താരത്തിന്റെ സിക്സ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില്‍ നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില്‍ വിശദീകരണം

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

മുറി അലങ്കോലമായി കിടക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?