Sports

തെരുവില്‍ അലഞ്ഞ കന്നുകാലികളുടെ വിശപ്പടക്കാന്‍ ധവാനും കുടുംബവും; കയ്യടിച്ച് ആരാധകര്‍

'എന്റെ മകനിലേക്ക് ഇതിലൂടെ ഇത്രയും മഹത്തായ പാഠം പകര്‍ന്ന് നല്‍കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിശന്നു വലഞ്ഞ് തെരുവില്‍ നടന്ന കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കി ശിഖര്‍ ധവാന്‍. മകനെ ജീവിതത്തിലെ മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനും, എല്ലാവരോടും ദയയുള്ളവനാക്കുന്നതിനുമാണ് ഈ ശ്രമമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ധവാന്‍ കുറിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ കന്നുകാലികള്‍ക്ക് ഭക്ഷണം എത്തിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. എന്റെ മകനിലേക്ക് ഇതിലൂടെ ഇത്രയും മഹത്തായ പാഠം പകര്‍ന്ന് നല്‍കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരും തങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു, ധവാന്‍ പറഞ്ഞു.

യാത്രയ്ക്കിടയില്‍ വണ്ടിയില്‍ നിന്നിറങ്ങി മകന്‍ സൊരാവറിനൊപ്പം ധവാന്‍ കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്ന വീഡിയോയാണ് പങ്കുവെക്കുന്നത്. ധവാന്റെ ഭാര്യ ആയേഷ്യയും ഒപ്പമുണ്ട്. കന്നുകാലികളുടെ വിശപ്പകറ്റാന്‍ ധവാനും കുടുംബവും നടത്തിയ ശ്രമത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. ധവാനെ അഭിനന്ദിച്ച് ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവരുമെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT