രോഹിത് ശര്‍മ/ഫോട്ടോ: പിടിഐ 
Sports

തേര്‍ഡ് അമ്പയറുടെ തീരുമാനമെല്ലാം ഇന്ത്യക്ക് അനുകൂലം; അതൃപ്തി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും, പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡും ഇക്കാര്യം മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം തേര്‍ഡ് അമ്പയറിന്റെ അശ്രദ്ധയിലൂടെ രണ്ട് തീരുമാനങ്ങള്‍ ഇന്ത്യക്ക് അനുകൂലമായതായി ഇംഗ്ലണ്ടിന്റെ ആരോപണം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും, പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡും ഇക്കാര്യം മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിച്ചു.

ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ബെന്‍ സ്റ്റോക്ക്‌സ് എടുത്ത ക്യാച്ച്, രോഹിത് ശര്‍മയുടെ സ്റ്റംപിങ് എന്നിവയിലെ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് ഇംഗ്ലണ്ടിനെ അസ്വസ്ഥപ്പെടുത്തിയത്. തേര്‍ഡ് അമ്പയറായ ഷംസുദ്ധീന്‍ എല്ലാ ആംഗിളുകളില്‍ നിന്നും റിപ്ലേ പരിശോധിക്കാതെ തിടുക്കത്തില്‍ ഇന്ത്യക്ക് അനുകൂലമായി വിധി പറഞ്ഞതായാണ് ആരോപണം.

അമ്പയറുടെ നടപടി ചോദ്യം ചെയ്തുള്ള റൂട്ടിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കിലും പതിഞ്ഞു. ജാക്ക് ലീച്ചിന്റെ ക്യാച്ച് 5,6 ആംഗിളുകളില്‍ പരിശോധിച്ചു. എന്നാല്‍ രോഹിത്തിന്റേയും ശുഭ്മാന്‍ ഗില്ലിന്റേയും കാര്യത്തിലേക്ക് വന്നപ്പോള്‍ അതുപോലെ ഉണ്ടായില്ല എന്നത് അസ്വസ്ഥപ്പെടുത്തിയെന്ന് ഇംഗ്ലണ്ട് താരം സാക്ക് ക്രൗലി പറഞ്ഞു.

കളിയിലേക്ക് വരുമ്പോള്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്താന്‍ 13 റണ്‍സ് കൂടിയാണ് ഇന്ത്യക്ക് മറികടക്കേണ്ടത്. ആദ്യ ദിനത്തിലെ അവസാന ഓവറില്‍ 27 റണ്‍സ് എടുത്ത് നിന്ന കോഹ് ലിയെ മടക്കാനായതാണ് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT