Sports

തോട്ടികൊണ്ട് നാരങ്ങയെ ബൗണ്ടറി കടത്തി സച്ചിന്‍; ക്രിക്കറ്റ് ദൈവത്തിന്റെ നാരങ്ങ പറിക്കല്‍ വീഡിയോ വൈറല്‍

വീടിന്റെ പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന നാരങ്ങ പറിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ദൈവം

Author : സമകാലിക മലയാളം ഡെസ്ക്

ബോള്‍ ബൗണ്ടറി കടത്താന്‍ മാത്രമല്ല, തോട്ടി ഉപയോഗിച്ച് നാരങ്ങ പറിക്കാനും ക്രിക്കറ്റ് ഇതിഹാസത്തിന് അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെതോടെ ജീവിതം ആഘോഷമാക്കുകയാണ് സച്ചിന്‍. തന്റെ ആഘോഷ നിമിഷങ്ങളെല്ലാം വീഡിയോയിലൂടെ ആരാധകരെ അറിയിക്കാനും അദ്ദേഹം മറക്കാറില്ല. എന്തായാലും ഇത്തവണ വീടിന്റെ പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന നാരങ്ങ പറിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ദൈവം. 

തോട്ടി ഉപയോഗിച്ച് നാരങ്ങ വലിച്ച് താഴെയിടാനുള്ള ശ്രമത്തിലാണ് സച്ചിന്‍. വീഡിയോ എടുക്കുന്നയാളുടെ കമന്ററിയും നമുക്ക് കേള്‍ക്കാന്‍ സാധിക്കും. ടി ഷര്‍ട്ടും ഷോര്‍്ട്‌സും ധരിച്ച് ചെരിപ്പിടാതെ നിന്നുകൊണ്ടാണ് സച്ചിന്റെ അഭ്യാസം. ആദ്യത്തെ പ്രാവശ്യത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് വളരെ തന്ത്രപരമായ നീക്കത്തിലൂടെ അദ്ദേഹം നാരങ്ങ വീഴ്ത്തി. കമന്ററി പറയുന്നയാള്‍ അറിയാതെ നാരങ്ങയെന്ന വിളിച്ചുപറഞ്ഞപ്പോള്‍ മാങ്ങയല്ല ഇത് നാരങ്ങയാണെന്ന് സച്ചിന്‍ തിരുത്തുന്നതും വീഡിയോയില്‍ കാണാം. 

ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ കണ്ട് നാരങ്ങ പറിക്കുമ്പോള്‍ എന്താണ് ഹെല്‍മറ്റ് ധരിക്കാത്തതെന്ന് ചോദിക്കുന്നുണ്ട് ആരാധകര്‍. നാരങ്ങ പറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT