Sports

ധവാനെ കളിയാക്കിയ റബാഡയ്ക്ക് പിഴശിക്ഷ

അഞ്ചാം ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ പരിഹസിച്ച ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാഡയ്ക്ക് ഐ.സി.സിയുടെ പിഴശിക്ഷ.

Author : സമകാലിക മലയാളം ഡെസ്ക്

അഞ്ചാം ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ പരിഹസിച്ച ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാഡയ്ക്ക് ഐ.സി.സിയുടെ പിഴശിക്ഷ. ധവാന്‍ പുറത്തായതിന് പിന്നാലെ റബാഡ നടത്തിയ പരിഹാസ്യ ആംഗ്യങ്ങളാണ് നടപടിക്ക് ഇടയാക്കിയത്. റബാഡയുടെ പെരുമാറ്റം ചട്ടലംഘനമായി കണ്ടെത്തി ഐസിസി മാച്ച് ഫീയുടെ പതിനഞ്ച് ശതമാനമാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

അഞ്ചാം ഏകദിനത്തില്‍ ബൗളര്‍മാരെ ആക്രമിച്ച് കളിച്ച ധവാനെ റബാഡ പുറത്താക്കുകയായിരുന്നു. എട്ടാം ഓവറില്‍ റബാഡയുടെ ബൗണ്‍സര്‍ അതിര്‍ത്തി കടത്താന്‍ നടത്തിയ ശ്രമം ഫെക്‌ലുക്കായുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. ധവാന്റെ വിക്കറ്റ് നേടിയ ആവേശത്തില്‍ റബാഡ താരത്തിന് ടാറ്റ നല്‍കി ഗ്യാലറിയിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതിനിടെ താരം എന്തോ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT