Sports

ധവാന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നു! രഹസ്യമായി വീഡിയോ പകര്‍ത്തി ഹിറ്റ്മാന്‍; ഒപ്പം യുവരാജിന്റെ ഇമോജി കമന്റും; വൈറല്‍

വിമാന യാത്രക്കിടെ ഓപണിങ് പങ്കാളി ശിഖര്‍ ധവാന്റെ രസകരമായൊരു നിമിഷം വീഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട് ഹിറ്റ്മാന്‍ രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിമാന യാത്രക്കിടെ ഓപണിങ് പങ്കാളി ശിഖര്‍ ധവാന്റെ രസകരമായൊരു നിമിഷം വീഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. വീഡിയോക്ക് താഴെ ഇമോജികളിട്ട് മുന്‍ താരം യുവരാജ് സിങും എത്തിയതോടെ സംഭവം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

വിമാനത്തില്‍ വച്ച് ധവാന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നതാണ് വീഡിയോയില്‍. ധവാനറിയാതെയാണ് രോഹിത് വീഡിയോ പകര്‍ത്തിയത്. 'എന്നോടല്ല ധവാന്‍ സംസാരിക്കുന്നത്, ദീര്‍ഘകാലമായി അദ്ദേഹത്തിന്  ഒരു സാങ്കല്‍പിക സുഹൃത്തുണ്ട്' എന്ന കുറിപ്പോടെയാണ് രോഹിത് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടത്.

വീഡിയോ സംബന്ധിച്ച് ധവാന്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. താന്‍ കവിത ചൊല്ലുമ്പോള്‍ രോഹിത് വീഡിയോ പകര്‍ത്തിയതാണ് എന്നായിരുന്നു ധവാന്റെ കമന്റ്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയുടെ തിരക്കിനിടെയാണ് രസകരമായ ഈ വീഡിയോയുമായി രോഹിത് രംഗത്തെത്തിയത്. ആദ്യ മത്സരം മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം പോരില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.  പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ബംഗളൂരുവില്‍ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT