Sports

ധോണിയുടെ കടുത്ത ആരാധകന്‍, വീട് മുഴുവന്‍ മഞ്ഞ പെയിന്റടിച്ചു, 'തല'യുടെ ചിത്രം, പ്രവേശന കവാടത്തില്‍ പേരും- ചിത്രങ്ങള്‍

തമിഴ്‌നാട്ടില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയോടുളള ആരാധന മൂത്ത് വീടിന് മഞ്ഞ നിറം പെയിന്റ് ചെയ്ത് ആരാധകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയോടുളള ആരാധന മൂത്ത് വീടിന് മഞ്ഞ നിറം പെയിന്റ് ചെയ്ത് ആരാധകന്‍. ധോണി കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സിയുടെ നിറം മഞ്ഞയായത് കൊണ്ടാണ് വീടിന് മുഴുവനും മഞ്ഞ നിറം പെയിന്റ് ചെയ്തത്. ഇതിലും നില്‍ക്കുന്നില്ല ടീമിനോടും ധോണിയോടുമുളള ആരാധന.

കടലൂര്‍ ജില്ലയിലെ അരങ്ങൂരില്‍ താമസിക്കുന്ന ഗോപികൃഷ്ണനാണ് വീട് മുഴുവന്‍ മഞ്ഞ നിറം പെയിന്റടിച്ചത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ലോഗോ ആയ ദി ലയണും വീടിന്റെ പുറം ചുവരില്‍ ഇടംപിടിച്ചു. ധോണിയുടെ ചിത്രമാണ് മറ്റൊരു ആകര്‍ഷണം. ധോണിയുടെ ആരാധന കൂടുതല്‍ പ്രകടമാക്കാന്‍ വീടിന്റെ പ്രവേശനകവാടത്തില്‍ ഹോം ഓഫ് ധോണി ഫാന്‍ എന്നും വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. ഗോപികൃഷ്ണനോട് നന്ദിസൂചകമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

കോവിഡിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ ജോലി ഉപേക്ഷിച്ചാണ് ഗോപികൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞ നിറം പെയിന്റ് ചെയ്യുന്നതിന് ഒന്നരലക്ഷം രൂപയാണ് ചെലവഴിച്ചത്. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തില്‍ എത്തിയിട്ടില്ല. എട്ടു കളികളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ ആയത്. അതിനിടെയാണ് ടീമിലും ധോണിയിലും ഉളള വിശ്വാസം നിലനിര്‍ത്തി ആരാധകന്റെ പ്രവൃത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

SCROLL FOR NEXT