Sports

'ധോനി തന്നെ തീരുമാനിക്കട്ടെ; നേരിട്ട് ടീമിലെത്തുക എളുപ്പമല്ല'

വീണ്ടും ഇന്ത്യക്കായി കളിക്കാനിറങ്ങണം എന്ന കാര്യം തീരുമാനിക്കേണ്ടത് ധോനി തന്നെയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഇന്ത്യക്കായി കളിക്കാനിറങ്ങിയിട്ടില്ല. മുന്‍ നായകന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തമായ വിവരങ്ങളുമില്ല. ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ മാത്രമാണ് അന്തരീക്ഷത്തിലുള്ളത്. 

അതിനിടെ ധോനിയുടെ ടീമിലേക്കുള്ള മടങ്ങി വരവ് സംബന്ധിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ടീമിലേക്ക് മടങ്ങി വരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധോനി തന്നെയാണെന്ന് മദന്‍ലാല്‍ പറയുന്നു. 

വീണ്ടും ഇന്ത്യക്കായി കളിക്കാനിറങ്ങണം എന്ന കാര്യം തീരുമാനിക്കേണ്ടത് ധോനി തന്നെയാണ്. എന്നാല്‍ നേരിട്ട് ടീമിലേക്ക് മടങ്ങിയെത്തുക എന്നത് വിഷമകരമായ കാര്യമാണ്. അതിനാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റോ അല്ലെങ്കില്‍ മറ്റ് മത്സരങ്ങളോ കൡച്ച ശേഷമായിരിക്കണം ധോനി ടീമിലേക്ക് മടങ്ങിയെത്തേണ്ടതെന്ന് മദന്‍ലാല്‍ വ്യക്തമാക്കി. 

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ പരാജയപ്പെടാന്‍ കാരണം ഇന്ത്യയുടെ ബൗളിങ് പോരായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT