Sports

'ധോനി ബൗളർമാരുടെ ക്യാപ്റ്റനാണ്', ആ പ്രശംസകൾക്ക് പിന്നിൽ കാരണമുണ്ട് 

പ്രിയപ്പെട്ട ക്യാപ്റ്റൻ മഹേന്ദ്ര സിഹ് ധോണിയെക്കുറിച്ച് പ്രഗ്യാന്‍ ഓജ

Author : സമകാലിക മലയാളം ഡെസ്ക്

16 വര്‍ഷം നീണ്ട കരിയർ അവസാനിപ്പിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചുകഴിഞ്ഞു സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ മഹേന്ദ്ര സിഹ് ധോണിയെക്കുറിച്ച് ഓജ പറഞ്ഞ വാക്കുകളാണ് വാർത്തയാകുന്നത്. ധോനിയെ ബൗളർമാരുടെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ച ഓജ അതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. 

ഒരു ബൗളറെ മനസ്സിലാക്കാന്‍ കഴിവുള്ള ക്യാപ്റ്റന്‍ ഉണ്ടാകണമെന്ന് ശക്തമായി വിശ്വസിക്കുന്ന ആളാണ് താനെന്നാണ് ഓജയുടെ വാക്കുകള്‍. ധോനി ബൗളര്‍മാരുടെ ക്യാപ്റ്റന്‍ ആയിരുന്നെന്നും ഓജ പറഞ്ഞു. കഠിനമായ മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹം നല്‍കുന്ന പിന്തുണ കാരണമാണ് ഒരുപാട് ബൗളര്‍മാര്‍ ധോണിയെ പ്രശംസിച്ച് രംഗത്തെത്തുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

2008ലാണ് ഓജ ഇന്ത്യക്ക് വേണ്ടി കുപ്പായം അണിഞ്ഞത്. 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6 ട്വന്റി20യും ഓജ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഏകദിനത്തില്‍ 113 വിക്കറ്റും ഏകദിനത്തില്‍ 21 വിക്കറ്റും വീഴ്ത്തി. 

ധോനിയാകട്ടെ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ‍ഐപിഎല്ലില്‍ മാര്‍ച്ച് 29-ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന ചെന്നൈയുടെ ആദ്യ മത്സരത്തിൽ ധോനി ഇ‌റങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാര്‍ച്ച് രണ്ട് മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ധോനി പരിശീലനത്തിനിറങ്ങുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കെ എസ് വിശ്വനാഥന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21