Sports

ധോനിയെ ടീമിലെടുത്തതിന് പിന്നിലെ അറിയാക്കഥ, വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെലക്ടര്‍

ബാറ്റിങ്ങിലെ ധോനിയുടെ മികവ് മാത്രം പരിഗണിച്ചായിരുന്നു സെലക്ഷനെന്ന് കിര്‍മാനി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ധോനിയുടെ കരിയറിലെ മാറ്റത്തിന്റെ തുടക്കമായിരുന്നു ഈസ്റ്റ് സോണിലേക്കുള്ള സെലക്ഷന്‍. അവിടേക്ക് ധോനിയെ തെരഞ്ഞെടുത്ത ആ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുന്‍ ചീഫ് സെലക്ടര്‍ സയിദ് കിര്‍മാനി. ബാറ്റിങ്ങിലെ ധോനിയുടെ മികവ് മാത്രം പരിഗണിച്ചായിരുന്നു സെലക്ഷനെന്ന് കിര്‍മാനി പറയുന്നു. 

2004ലെ ദേവ്ധര്‍ ട്രോഫിയില്‍ സെലക്ടര്‍മാര്‍ക്ക് നേരെ കൂറ്റന്‍ സിക്‌സ് പറത്തിയാണ് ധോനി തന്റെ പേര് ഏവരുടേയും ശ്രദ്ധയിലേക്ക് എത്തിച്ചത്. ആ മത്സരത്തിലേക്ക് ധോനിയെ തെരഞ്ഞെടുത്തത് താനാണെന്നാണ് കിര്‍മാനിയുടെ വെളിപ്പെടുത്തല്‍. ഇതിന് മുന്‍പ് ഇക്കാര്യം ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല. ഞാനും ഈസ്റ്റ് സോണിലെ എന്റെ കോ സെലക്ടര്‍ പ്രണബ് റോയും രഞ്ജി ട്രോഫി മത്സരം കാണുമ്പോഴായിരുന്നു അത്...

ഏത് രഞ്ജി ട്രോഫി മത്സരമാണ് അതെന്ന് ഓര്‍മയില്ല. ജാര്‍ഖണ്ഡില്‍ നിന്ന് കീപ്പര്‍ ബാറ്റ്‌സ്മാനുണ്ടെന്ന് പ്രണബ് റോയ് എന്നോട് പറഞ്ഞു. സെലക്ഷന്‍ അര്‍ഹിക്കുന്നതാണെന്നും പറഞ്ഞു. അവനാണോ വിക്കറ്റിന് പിന്നില്‍, ഞാന്‍ ചോദിച്ചു. ധോനിയല്ല കീപ്പര്‍, പക്ഷേ അവന്‍ ഫൈന്‍ ലെഗിലുണ്ട്, പ്രണബ് പറഞ്ഞു. 

അവിടെ വെച്ച് ഞാന്‍ ധോനിയുടെ കണക്കുകള്‍ ചോദിച്ചു. ധോനിയുടെ സ്ഥിരത എന്നെ ആകര്‍ഷിച്ചു. അന്ന് ധോനി വിക്കറ്റ് കീപ്പ് ചെയ്യുന്നത് കാണാതെ തന്നെ ഞാന്‍ ഈസ്റ്റ് സോണിലേക്ക് ധോനിയെ സെലക്ട് ചെയ്യാന്‍ പറഞ്ഞു, പിന്നെ നടന്നതെല്ലാം ചരിത്രം, കിര്‍മാനി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍