Sports

നല്ല ചൂടാണല്ലേ? ഇവിടെ തണുപ്പാണ്, വേണേല്‍ ന്യൂസിലാന്‍ഡിലേക്ക് പോര്;  സ്മിത്തിനെ ട്രോളി എയര്‍ ന്യൂസിലാന്‍ഡ്‌

സ്വിങ് ബൗളിങ്ങില്‍ ഒരു മാസ്റ്റര്‍ക്ലാസ് ആയാലോ എന്ന് സ്മിത്തിനോട് ചോദിക്കുന്ന എയര്‍ ന്യൂസിലാന്‍ഡ്, അത് തിരിത്തി ലീഗല്‍ സ്വിങ് ബൗളിങ്ങ്  എന്ന് പ്രത്യേകം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പന്തില്‍ കൃത്രിമം നടത്തിയെന്ന കുറ്റത്തിന് ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു. പന്തു ചുരണ്ടല്‍ വിവാദത്തിന്റെ ചൂട് അവസാനിക്കാതെ നില്‍ക്കുമ്പോള്‍ സ്മിത്തിനെ ട്രോളുകയാണ് ന്യൂസിലാന്‍ഡ് എയര്‍ലൈന്‍സ്. 

നിങ്ങളുടെ കുസൃതിത്തരം ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളുടെ കളിക്കാര്‍ അതിലും നന്നായി കളിക്കുന്നുണ്ട്. ന്യൂസിലാന്‍ഡില്‍ ജയിച്ചു മുന്നേറുകയാണ് ഞങ്ങളുടെ കൂട്ടം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിസ്റ്റ്ചര്‍ച്ചില്‍ ആരംഭിക്കുന്നുണ്ട്. സ്വിങ് ബൗളിങ്ങില്‍ ഒരു മാസ്റ്റര്‍ക്ലാസ് ആയാലോ എന്ന് സ്മിത്തിനോട് ചോദിക്കുന്ന എയര്‍ ന്യൂസിലാന്‍ഡ്, അത് തിരിത്തി ലീഗല്‍ സ്വിങ് ബൗളിങ്ങ്  എന്ന് പ്രത്യേകം പറയുന്നു. 

ഈ ചൂടില്‍ നിന്നും നിങ്ങള്‍ക്ക് അവിടുത്തെ തണുപ്പിലൂടെ  രക്ഷപെടാം . ഡേവിഡ് വാര്‍ണര്‍ക്കും, ബെന്‍ക്രോഫ്റ്റിനും കൂടി ഈ ഓഫറുണ്ടെന്നും എയര്‍ലൈന്‍ പരിഹസിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT