Sports

നായകന്‍ പോകുന്നില്ല, മഞ്ഞപ്പടയ്‌ക്കൊപ്പമുണ്ടാകും; ജിങ്കാനുമായുള്ള കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

കഴിഞ്ഞ രണ്ട് സീസണുകളിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്ങനെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക അവസാനിച്ചു. കഴിഞ്ഞ സീസണുകളിലെല്ലാം ടീമിന് വേണ്ടി കട്ടയ്ക്ക് നിന്ന് കളിച്ച നായകന്‍ സന്ദേശ്‌ ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. 

ജിങ്കാനുമായുള്ള കരാര്‍ പുതുക്കിയ കാര്യം ക്ലബ് സ്ഥിരീകരിച്ചു. എന്നാല്‍ കരാര്‍ കാലയളവ്, പ്രതിഫലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. 

2014ല്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത് മുതല്‍ ടീമിലെ അവിഭാജ്യ ഘടകമാണ് ജിങ്കാന്‍. നാലാം ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നായകനുമായി. ഞാന്‍ വീട്ടില്‍ തന്നെ തുടരുകയാണ്. ഈ ക്ലബും, ആരാധകരും സംസ്ഥാനവും എനിക്ക് ഒരുപാട് നല്ലത് നല്‍കി കഴിഞ്ഞു. ഇന്നത്തെ നിലയില്‍ എന്നെയെത്തിക്കുവാന്‍ ഇവയെല്ലാം ഒരുപാട് സഹായിച്ചു. ക്ലബില്‍ തുടരാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും ജിങ്കാന്‍ പറയുന്നു. ഐഎസ്എല്ലില്‍ ജിങ്കാന്‍ 78 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ജിങ്കാന്‍ തന്നെ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !