Sports

നാലാമത് ബാറ്റ് ചെയ്യേണ്ടിയിരുന്നത് റായിഡു, അങ്ങനെയെങ്കില്‍ ഇന്ത്യ ലോകകപ്പ് ജയിച്ചേനെ: സുരേഷ് റെയ്‌ന

2018ല്‍ ടീമിലേക്ക് തിരികെ എത്തിയത് ആസ്വദിക്കാന്‍ തനിക്കായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2018ല്‍ ടീമിലേക്ക് തിരികെ എത്തിയത് ആസ്വദിക്കാന്‍ തനിക്കായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. ആ സമയം റായിഡു ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ചൂണ്ടിയാണ് റെയ്‌നയുടെ വാക്കുകള്‍. 

ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി റായിഡു നാലാം സ്ഥാനത്ത് കളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. കാരണം അത്രമാത്രം റായിഡു കഠിനാധ്വാനം ചെയ്തിരുന്നു. 2018ലെ പര്യടനം എനിക്ക് ആസ്വദിക്കാന്‍ സാധിച്ചില്ല. കാരണം റായിഡു അവിടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നെ ടീമിലേക്ക് സെലക്ട് ചെയ്യുകയും റായിഡു പരാജയപ്പെടുകയും ചെയ്തത് എന്നെ അലട്ടിയിരുന്നു, റെയ്‌ന പറയുന്നു. 

റായിഡു നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്നു എങ്കില്‍ നമ്മള്‍ ഒരുപക്ഷേ ലോകകപ്പ് ജയിച്ചേനെ. റായിഡു ആയിരുന്നു നല്ല ചോയിസ് എന്നും റെയ്‌ന പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ റിസര്‍വ് ലിസ്റ്റില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റിട്ട് പോലും റായിഡുവിനെ ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ ബിസിസിഐ തയ്യാറായില്ല. 

റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ പകരം റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന റിഷഭ് പന്തിനെ ടീമിലേക്ക് എത്തിച്ചു. റായിഡുവിന് പകരം ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തേക്ക് പോയപ്പോള്‍ പോലും റായിഡുവിനെ ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'