Sports

നേപാളിനെ വീഴ്ത്തി കൗമാരക്കൂട്ടം; അണ്ടര്‍ 15 സാഫ് കപ്പില്‍ ഇന്ത്യക്ക് വെങ്കലം

മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത ഒരു ഗോളിന് നേപാളിനെ പരാജയപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കാട്മണ്ഠു: അണ്ടര്‍ 15 സാഫ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത ഒരു ഗോളിന് നേപാളിനെ പരാജയപ്പെടുത്തി. 

കളി തുടങ്ങി 18ാം മിനുട്ടില്‍ വന്‍ലാല്‍റൗത്‌ഫെല നേടിയ ഗോളിലാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. പിന്നീട് ഇരു പക്ഷത്തിനും ഗോളുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നേപാളിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങളെ സമര്‍ഥമായി തടയാന്‍ ഇന്ത്യന്‍ പ്രതിരോധ നിരയ്ക്ക് സധിച്ചു. 

നേരത്തെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ സെമി പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ഇന്ത്യ അപ്രതീക്ഷിതമായി പരാജയം ഏറ്റുവാങ്ങിയത്. 

രണ്ടാം സെമിയില്‍ നേപാളിനെ പാക്കിസ്ഥാനാണ് തകര്‍ത്ത്. 4-2നായിരുന്നു ആതിഥേയര്‍ കൂടിയായ നേപാളിന്റെ പരാജയം. ഇന്ന് നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ മത്സരം അരങ്ങേറും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം