Sports

പൃഥ്വിയേയും രഹാനയേയും വിറപ്പിച്ച പേസ്, മഗ്രാത്ത് പകുത്തു നല്‍കിയ തന്ത്രങ്ങളുമായി റെയില്‍വേ ടിക്കറ്റ് കളക്ടറുടെ പ്രഹരം

റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായ ഹിമാന്‍ഷുവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ മുംബൈയെ റെയില്‍വേ തോല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഉപനായകന്‍ അജങ്ക്യാ രഹാനെ, ക്രിക്കറ്റ് ലോകം പ്രതീക്ഷ അര്‍പ്പിച്ച യുവതാരം പൃഥ്വി ഷാ...ഇവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെ മുംബൈയുടെ ആറ് വിക്കറ്റാണ് രഞ്ജി ട്രോഫിയില്‍ റെയില്‍വേയ്ക്ക് വേണ്ടി ഹിമാന്‍ഷു വീഴ്ത്തിയത്. 

റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായ ഹിമാന്‍ഷുവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ മുംബൈയെ റെയില്‍വേ തോല്‍പ്പിച്ചു. ഹിമാന്‍ഷുവിന്റെ പേര് ക്രിക്കറ്റ് ലോകത്ത് വട്ടമിട്ട് പറക്കുമ്പോള്‍ തന്റെ മികവിന് പിന്നില്‍ ഓസീസ് മുന്‍ പേസര്‍ മഗ്രാത്തിന്റെ ഉപദേശങ്ങളാണെന്നാണ് താരം പറയുന്നത്. 

എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ പ്രോഗ്രാമില്‍ വെച്ചാണ് മഗ്രാത്തിന്റെ കീഴീല്‍ പരിശീലിക്കാന്‍ കഴിഞ്ഞത്. എന്റെ വീഡിയോസ് കണ്ടിട്ട് എവിടെയെല്ലാമാണ് മെച്ചപ്പെടുത്തേണ്ടതെന്ന് പറഞ്ഞു തന്നു. പ്രതിസന്ധി നേരിടുമ്പോള്‍ പ്രാഥമിക പാഠങ്ങളിലൂന്നി കളിക്കുക, ക്ഷമ കാണിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് മഗ്രാത്ത് എന്നോട് പറഞ്ഞത്, ഹിമാന്‍ഷു പറയുന്നു. 

റെയില്‍വേസിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 114 റണ്‍സിനാണ് മുംബൈ ഓള്‍ഔട്ടായത്. രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിനും. ആദ്യ ഇന്നിങ്‌സില്‍ 5 റണ്‍സ് എടുത്ത് മടങ്ങിയ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ എടുത്തത് എട്ട് റണ്‍സ്. പൃഥ്വി ഷാ ആദ്യ ഇന്നിങ്‌സില്‍ 12 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 23 റണ്‍സും എടുത്ത് മടങ്ങി. 

രഹാനെയായാലും, പൃഥ്വി ഷാ ആയാലും സ്‌ട്രൈക്ക് ചെയ്യുന്നത് ആരായാലും ശരീയായ ഏരിയകളില്‍ പന്തെറിയുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. പൃഥ്വി ഷാ ആക്രമിച്ചു കളിക്കുന്ന താരമാണ്. പേസ് ചെയിഞ്ച് ചെയ്ത് പ്രത്യേക ഏരീയകളില്‍ ശ്രദ്ധ വെച്ചാണ് ഞാന്‍ പൃഥ്വിക്കെതിരെ പന്തെറിഞ്ഞത്.
അത് വിജയിച്ചുവെന്ന് ഹിമാന്‍ഷു പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT