Sports

പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രതിഷേധം; സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ മാറ്റി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനക്കുന്ന പശ്ചാത്തലത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനക്കുന്ന പശ്ചാത്തലത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു. അടുത്ത മാസം മിസോറമിലായിരുന്നു ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ നട‌‌‌ത്താൻ തീരുമാനിച്ചിരുന്നത്. ഏപ്രിലിൽ മിസോറമിൽ തന്നെ ടൂർണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വൃത്തങ്ങൾ അറിയിച്ചു.

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മിസോറാമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഫെഡറേഷന്‍ നേരത്തെ ആലോചിച്ചിരുന്നു. വേദിയൊരുക്കാന്‍ തയാറാണെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് മത്സരങ്ങള്‍ ഏപ്രിലിലേക്ക് നീട്ടിവെച്ചത്.

ജനുവരി 10 മുതല്‍ 23വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ കാരണം ഐഎസ്എല്ലിലെ ഏതാനും മത്സരങ്ങളും നേരത്തെ മാറ്റിവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം