Sports

ഫോണെടുക്കാത്തതിന് പിന്നിലെ സത്യം ഒടുവില്‍  ധോണി വെളിപ്പെടുത്തി..

ധോണിയുടെ ഫോണ്‍ അലര്‍ജിയെക്കുറിച്ച് ടീമംഗങ്ങള്‍ക്കിടയില്‍ നിരവധി കഥകളും പ്രചാരത്തിലുണ്ട്. ഇത്രകാലം ഈ കഥകളെ ചിരിച്ചു തള്ളിയ ക്യാപ്റ്റന്‍ കൂള്‍ അതിന് പിന്നിലെ കാരണം

Author : സമകാലിക മലയാളം ഡെസ്ക്

 വിളിച്ചാല്‍ ഫോണില്‍ കിട്ടുകയില്ലെന്ന പരാതി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ കുറിച്ച് ഭാര്യ സാക്ഷിക്ക് വരെയുണ്ട്. ധോണിയുടെ ഫോണ്‍ അലര്‍ജിയെക്കുറിച്ച് ടീമംഗങ്ങള്‍ക്കിടയില്‍ നിരവധി കഥകളും പ്രചാരത്തിലുണ്ട്. ഇത്രകാലം ഈ കഥകളെ ചിരിച്ചു തള്ളിയ ക്യാപ്റ്റന്‍ കൂള്‍ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തി. ' ഞാനങ്ങനെ ഫോണ്‍ ഉപയോഗിക്കുന്ന ആളേയല്ല. ടെക്‌നോളജിയും താനും തമ്മില്‍ അത്ര നല്ല ടേംസിലല്ലെന്നും ധോണി പറയുന്നു.

ലക്ഷ്മണ്‍ 2012 ല്‍ വിരമിക്കുന്നുവെന്ന വാര്‍ത്ത പറയുന്നതിന് അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണിയെ വിളിച്ചു. പക്ഷേ പതിവ് പോലെ ധോണി ഫോണെടുത്തില്ല. ഇത് പിന്നീട് ഇരുതാരങ്ങളും തമ്മില്‍ നല്ല ചേര്‍ച്ചയിലല്ല നീങ്ങുന്നതെന്ന് തുടങ്ങി പുതിയ കഥകള്‍ക്ക് തുടക്കമിട്ടിരുന്നു. തന്നെ ഫോണില്‍ കിട്ടാനുള്ള പ്രയാസം അടുത്തറിയാവുന്നവര്‍ക്ക് മാത്രം മനസിലാകുന്ന കാര്യമാണെന്നും ധോണി വ്യക്തമാക്കി. 

 സിവ ജനിച്ച വിശേഷം പറയുന്നതിനായി ഐസിസി ലോകകപ്പില്‍ കളിച്ചു കൊണ്ടിരുന്ന ധോണിയെ സാക്ഷി വിളിച്ചുവെങ്കിലും നോ രക്ഷ. ഒടുവില്‍ ക്യാപ്റ്റന്‍ താങ്കളൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത അറിയച്ചത് സുരേഷ് റെയ്‌നയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT