Sports

ബാറ്റ് ചെയ്യുമ്പോള്‍ വെള്ള ഷൂസ് ധരിക്കണം, അന്ധവിശ്വാസത്തെ കുറിച്ച് കോഹ്‌ലി

ഇന്‍സ്റ്റഗ്രാമില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിക്കുമ്പോഴാണ് കോഹ്‌ലിയുടെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ബാറ്റ് ചെയ്യുമ്പോള്‍ വെള്ള ഷൂസ് ധരിക്കാനാണ് ഇഷ്ടമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ് ലി. ഇന്‍സ്റ്റഗ്രാമില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിക്കുമ്പോഴാണ് കോഹ്‌ലിയുടെ വാക്കുകള്‍. 

വെള്ള ഷൂസ് ധരിച്ച് ബാറ്റ് ചെയ്യാനാണ് എനിക്ക് ഇഷ്ടം. അതൊരു അന്ധവിശ്വാസം പോലെയാണ് എനിക്ക്. ബാറ്റ് ചെയ്യുമ്പോള്‍ അതെന്റെ സോണ്‍ ആണ്. എന്നോട് കൂടുതല്‍ ചേര്‍ന്ന് നിന്ന് പെര്‍ഫോം ചെയ്യാനുള്ള സമയമാണ് അതെന്നും കോഹ് ലി പറഞ്ഞു. 

കളിക്കുന്ന സമയം ഷൂസിന്റെ നിറം മാറ്റിയതിനെ കുറിച്ച് ഗാര്‍ഡിയോളക്ക് നേരേയും കോഹ് ലിയുടെ ചോദ്യമെത്തി. അതിന് ഗാര്‍ഡിയോള നല്‍കിയ മറുപടി ഇങ്ങനെ, കളിക്കുന്ന സമയം എന്റെ എല്ലാ ഷൂസും കറുപ്പ് നിറത്തിലായിരുന്നു. എന്നാലിപ്പോള്‍ കറുപ്പ് ഷൂ കണ്ടെത്തുക പ്രയാസമാണ്. ഒരു ദിവസം ഞാന്‍ ചുവപ്പ് നിറത്തിലെ ഷൂ ധരിച്ചത് മെന്ററും, മാനേജറുമായ ജോഹാന്‍ ക്രൗഫ് കണ്ടു. അതോടെയാണ് ഞാന്‍ കറുപ്പിലേക്ക് തിരികെ പോയത്...

കാണികള്‍ ഇല്ലാതെയുള്ള മത്സരങ്ങള്‍ സൗഹൃദ മത്സരം പോലെയാണ് തോന്നുന്നത് എന്നും ഗാര്‍ഡിയോള പറഞ്ഞു. കാണികള്‍ ഇല്ലാതെ കളിക്കുന്നത് വലിയ വ്യത്യാസം സൃഷ്ടിക്കുന്നുണ്ട്. എല്ലാം ശരിയാവുമ്പോള്‍ ഗ്രൗണ്ടുകളിലേക്ക് മടങ്ങാന്‍ നമുക്ക് ഈ ആളുകളെയെല്ലാം ആവശ്യമാണെന്നും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ ഓര്‍മിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT