Sports

ബാലന്‍ ദി ഓറിന് വേണ്ടി യുവന്റ്‌സ് വിടുന്നു? മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടക്കം ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്‌

സിരി എയില്‍ യുവന്റ്‌സിനൊപ്പം നില്‍ക്കുന്നത് ബാലന്‍ ദി ഓര്‍ വീണ്ടും നേടുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു എന്നതിനാലാണ് ക്രിസ്റ്റ്യാനോ വീണ്ടും മാറ്റത്തിനൊരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബാലന്‍ ദി ഓറില്‍ ഇനിയും മുത്തമിടാനുള്ള സാധ്യതകള്‍ തേടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റ്‌സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ക്രിസ്റ്റിയാനോ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിരി എയില്‍ യുവന്റ്‌സിനൊപ്പം നില്‍ക്കുന്നത് ബാലന്‍ ദി ഓര്‍ വീണ്ടും നേടുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു എന്നതിനാലാണ് ക്രിസ്റ്റ്യാനോ വീണ്ടും മാറ്റത്തിനൊരുങ്ങുന്നത്. 

ഞാന്‍ കൂടുതല്‍ ബാലന്‍ ദി ഓര്‍ അര്‍ഹിക്കുന്നുണ്ടെന്ന ഐടിവിയിലെ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു. മെസി മഹാനായ കളിക്കാരനാണ്. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മെസിയുടെ പേരുണ്ട്. പക്ഷേ, മെസിയേക്കാള്‍ അഞ്ചോ ആറോ എട്ടോ അധികം ബാലന്‍ ദി ഓര്‍ താന്‍ അര്‍ഹിക്കുന്നുണ്ട് എന്നാണ് ക്രിസ്റ്റിയാനോ അഭിമുഖത്തില്‍ പറഞ്ഞത്. 

ക്രിസ്റ്റ്യാനോയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് യുവന്റ്‌സ് വിട്ടത് താരം വീണ്ടും ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. 120 മില്യണ്‍ യൂറോയില്‍ തങ്ങള്‍ക്ക് ക്രിസ്റ്റിയാനോയെ നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവന്റ്‌സിനെ നിര്‍ബന്ധിച്ചേക്കുമെന്നാണ് സൂചന. ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന താരമാക്കി തങ്ങളുടെ മുന്‍ താരത്തെ തിരികെ എത്തിക്കാനാണ് യുനൈറ്റഡിന്റെ ശ്രമമെന്നും പറയപ്പെടുന്നു. 

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാം വട്ടം ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ യുവന്റ്‌സിലേക്ക് ചേക്കേറിയത്. എന്നാല്‍, ആ സീസണില്‍ യുവന്റ്‌സിന് ചാമ്പ്യന്‍സ് ലീഗില്‍ വലിയ നേട്ടം നേടിക്കൊടുക്കാന്‍ ക്രിസ്റ്റ്യാനോയ്ക്കായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ