Sports

ബാഴ്‌സലോണയെ രക്ഷിക്കാന്‍ വാല്‍വാര്‍ഡെയെത്തി; പ്രതീക്ഷയോടെ കാറ്റലന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ശക്തികളായ ബാഴ്‌സലോണ പുതിയ പരിശീലകനെ നിയമിച്ചു. ബാഴ്‌സലോണയുടെ മുന്‍താരം ഏണെസ്റ്റോ വാല്‍വാര്‍ഡെയാണ് ക്ലബ്ബ് പുതിയ മാനേജറായി നിയമിച്ചത്. ഈ സീസണോടെ പരിശീലക സ്ഥാനം വിട്ട ലൂയിസ് എന്റിക്വ ഒഴിച്ചിട്ട കസേരയിലേക്കാണ് 1988 മുതല്‍ 1990 വരെ ബാഴ്‌സ ജഴ്‌സിയണിഞ്ഞ വാല്‍വാര്‍ഡെ എത്തുന്നത്.

ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ മര്‍ത്യാമുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച പരിശീലകരില്‍ ഒരാളും മികച്ച താരവുമായിരുന്ന യോഹാന്‍ ക്രൈഫിന്റെ ശിക്ഷണത്തില്‍ കളിച്ചിരുന്ന വാല്‍വാര്‍ഡെ പിന്നീട് പരിശീലക കുപ്പായമണിയുകയായിരുന്നു.

കോച്ചിംഗ് രംഗത്ത് പുതിയ വാഗ്ദാനം എന്ന് പിന്നീട് ക്രൈഫ് തന്നെ വിശേഷിപ്പച്ച വാല്‍വാര്‍ഡെ മുഖ്യധാര ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയമില്ലെങ്കിലും ബാഴ്‌സയ്ക്ക് ഏറ്റവും അനുയോജ്യനായ കോച്ചാണെന്നാണ് വിലയിരുത്തലുകള്‍.

അത്‌ലറ്റിക്കോ ബില്‍ബാവോ, എസ്പാന്യോള്‍, ഒളിമ്പ്യാക്കോസ്, വിയ്യാറയല്‍, വലന്‍സിയ എന്നീ ടീമുകളുടെ പരിശീലകസ്ഥാനത്തിരുന്ന വാല്‍വാര്‍ഡെയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; ഒപ്പം ഷഹീനും റോഷന്‍ രാജും; ‘തേവർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

'ബോട്ട് തലകീഴായി മറിഞ്ഞു, മുങ്ങിത്താഴുമ്പോള്‍ കയ്യിട്ടടിച്ചിട്ടും ആരും രക്ഷിക്കാന്‍ വന്നില്ല'; ഭയാനക അനുഭവം പങ്കിട്ട് ബച്ചന്‍

15 വർഷം പിന്നിട്ട് 'വൈ ദിസ് കൊലവെറി ഡി'; ധനുഷും അനിരുദ്ധും ചേർന്ന് സൃഷ്ടിച്ച വൈറൽ ഗാനത്തിന് പിന്നിലെ കഥ

29 പന്തില്‍ 82 റണ്‍സ്, വീണ്ടും 'സ്കൈ വെടിക്കെട്ട്'!