Sports

ബാഴ്‌സയില്‍ തുടരുന്ന കാര്യം പറയാനാകില്ലെന്ന് ഇനിയെസ്റ്റ; യുവന്റസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ക്യാപ്റ്റനും മധ്യനിരയിലെ നിര്‍ണായക താരവുമായ ആന്ദ്രെ ഇനിയെസ്റ്റ ക്ലബ്ബ് വിടുന്നു. ഈ സമ്മറില്‍ ബാഴ്‌സയുമായുള്ള കരാര്‍ പൂര്‍ത്തിയാകുന്ന താരം കരാര്‍ പുതുക്കുന്ന കാര്യം പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. കരിയര്‍ അവസാനിപ്പിക്കുന്നത് ബാഴ്‌സലോണയിലായിരിക്കില്ലെന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബുകളില്‍ നിന്നും വമ്പന്‍ ഓഫറുകളുള്ള താരത്തിന് ഒരു സീസണ്‍ കൂടി കാംപ് ന്യൂവില്‍ തുടരാനാണ് താല്‍പ്പര്യം. എന്നാല്‍, ഈ സീസണില്‍ 33 വയസുകാരനായ ഇനിയസ്റ്റയ്ക്ക് ബാഴ്‌സ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നില്ല. ഇനിയെസ്റ്റയ്ക്ക് പ്രായം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് അഭിപ്രായങ്ങളും ലാ ലീഗയില്‍ നിന്നുമുയരുന്നുണ്ട്.

താരം ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയെസ്റ്റയും യുവന്റസ് ക്ലബ്ബ് അധികൃതരും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്‌സയ്ക്ക് വേണ്ടി 620 മത്സരങ്ങളില്‍ ഇറങ്ങിയ ഇനിയെസ്റ്റയടക്കമുള്ള താരങ്ങളെ മാറ്റി പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള ആലോചന ബാഴ്‌സയ്ക്കുണ്ട്. 

സാവിയുടെ അഭാവത്തില്‍ ടീമിന്റെ മധ്യനിര നയിച്ച ഇനിയെസ്റ്റയ്ക്ക് പക്ഷെ ടീമിനെ പൂര്‍ണ രീതിയില്‍ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ മധ്യനിരയിലേക്ക് പുതിയ യുവതാരത്തിനായുള്ള അന്വേഷണം ബാഴ്‌സ ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT