Sports

ബാഴ്‌സയുടെ കളി മാറ്റിയത് ഈ താരമാണ്, അത് മെസിയല്ല, സുവാരസ് പറയുന്നു

രണ്ടാം പകുതിയില്‍ ആദ്യ പകുതി പോലെ തന്നെ കളിക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സയ്ക്ക് നിരവധി വട്ടം തലവേദന തീര്‍ത്ത ടീമായിരുന്നു റയല്‍ സൊസൈഡാഡ്‌. എന്നാല്‍ ഇത്തവണ ബാഴ്‌സ അത്തരമൊരു തലവേദനയ്ക്ക് അവസരം കൊടുത്തില്ല. സുവാരസിന്റേയും ഔസ്മാനേയുടേയും ഗോളില്‍ ബാഴ്‌സ ജയം പിടിച്ചു. എന്നാല്‍ കുട്ടിഞ്ഞോയുടെ വരവാണ് ബാഴ്‌സയുടെ കളി മാറ്റിയത് എന്നാണ് സുവാരസ് പറയുന്നത്. 

കളിയുടെ താളം തന്നെ മാറ്റിയത് കുട്ടിഞ്ഞോയാണ്. 12ാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി സോസൈഡാഡ് നയം വ്യക്തമാക്കി. എന്നാല്‍ കുട്ടിഞ്ഞോയെ നെല്‍സന്‍ സെമെഡോവിന് പകരക്കാരനായി ഇറക്കിയതോടെ അത് വലിയ മാറ്റം തീര്‍ത്തുവെന്ന് സുവാരസ് ചൂണ്ടിക്കാണിക്കുന്നു. 

രണ്ടാം പകുതിയില്‍ ആദ്യ പകുതി പോലെ തന്നെ കളിക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബോള്‍ കൈവശം വെച്ച്, സ്‌പേസ് കണ്ടെത്തി, ഒപ്പം എതിരാളികളെ പൂട്ടിയെന്ന് ഉറപ്പുവരുത്തി കകളിക്കാനാണ് ശ്രമിച്ചത്. കുട്ടിഞ്ഞോ വന്നു, നന്നായി കളിച്ചു. 

ടീമിന്റെ തന്നെ താളം കുട്ടിഞ്ഞോ മാറ്റി. എട്ട് ഒന്‍പത് വര്‍ഷം മുന്‍പ് ഇവിടെ മത്സരങ്ങള്‍ നമുക്ക ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ജയങ്ങള്‍ ആ ത്മവിശ്വാസം നല്‍കുന്നതാണെന്നും കുട്ടിഞ്ഞോ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT