Sports

ബാഴ്‌സലോണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡാനി ആല്‍വെസ്

കളിക്കാരെ എങ്ങനെ പരിഗണിക്കണമെന്ന് ബാഴ്‌സയ്ക്കറിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

സ്പാനഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം ഡാനി ആല്‍വെസ്. കളിക്കാരെ എങ്ങനെ പരിഗണിക്കണമെന്ന് ക്ലബ്ബിന് അറിയില്ലെന്നാണ് കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ പ്രതിരോധ താരം തുറന്നടിച്ചത്. 

നീണ്ട എട്ടുസീസണില്‍ 23 ട്രോഫികളോളം കാംപ് ന്യൂവില്‍ സ്വന്തമാക്കിയ താരം കഴിഞ്ഞ സീസണില്‍ യുവന്റസിലേക്ക് ഫ്രീ ട്രാന്‍സ്ഫറിലാണ് കൂടുമാറിയത്. സ്പാനിഷ് പത്രം എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. യുവ കളിക്കാരെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഫിഫയുടെ അച്ചടക്ക നടപടി നേരിടുന്ന സമയത്ത് പോലും തന്റെ കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ബാഴ്‌സലോണ ബോര്‍ഡ് തയാറായില്ലെന്നും ആല്‍വെസ് കുറ്റപ്പെടുത്തി.

താന്‍ ക്ലബ്ബ് വിടുകയാണെന്ന നിരവധി വാര്‍ത്തകള്‍ വന്നിട്ടും ബാഴ്‌സലോണ ബോര്‍ഡ് ഒരു വിധ ചര്‍ച്ചയ്ക്കും തയാറായിരുന്നില്ല. ബാഴ്‌സലോണ നടത്തുന്ന ആളുകള്‍ക്ക് കളിക്കാരെ എങ്ങനെ പരിഗണിക്കണമെന്ന് അറിയില്ലെന്നും ബാഴ്‌സലോണ പ്രതിരോധം കാത്ത ആല്‍വെസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്