Sports

ബിഗ് ഷോട്ട് കളിക്കാന്‍ യുവരാജ് മറ്റ് കളിക്കാരോട് പറഞ്ഞിട്ടുണ്ടോ? ന്യൂസിലാന്‍ഡിനോട് തോറ്റത് ധോനി കാരണമെന്ന് യുവിയുടെ പിതാവ്‌

ജഡേജയെ കൂറ്റന്‍ ഷോട്ട് കളിക്കാന്‍ വിടാതെ ധോനിയായിരുന്നു അവിടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിന് ഇടയില്‍ തന്നെ ധോനിയെ പരോക്ഷമായി ലക്ഷ്യം വെച്ച് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. അന്ന് പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം എങ്കില്‍ ഇപ്പോള്‍ ധോനിയെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നു. ന്യൂസിലാന്‍ഡിനെതിരെ ലോകകപ്പ് സെമിയില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം ധോനിയാണെന്ന ആരോപണവുമായാണ് ഇന്ത്യന്‍ മുന്‍ താരം കൂടിയായ യോഗ് രാജ് സിങ് ഇപ്പോള്‍ രംഗത്തെത്തുന്നത്. 

അവസാന ഓവറുകളിലും പതിയെ കളിച്ച് ജഡേജയില്‍ ധോനി അധിക സമ്മര്‍ദ്ദം നിറച്ചു. ജഡേജയെ കൂറ്റന്‍ ഷോട്ട് കളിക്കാന്‍ വിടാതെ ധോനിയായിരുന്നു അവിടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നത്. ക്രീസിലെത്തിയത് മുതല്‍ തന്റെ ഇഷ്ടത്തിന് ഷോട്ടുകള്‍ കളിക്കുകയായിരുന്നു ജഡേജ. എന്നാല്‍, 77 റണ്‍സില്‍ നില്‍ക്കെ കൂറ്റനടികള്‍ നോക്കാന്‍ ജഡേജയോട് നിങ്ങള്‍ പറഞ്ഞു. അതിന് മുന്‍പ് സ്പിന്നര്‍മാരെ നേരിടാന്‍ ഹര്‍ദിക്കിനോട് നിങ്ങള്‍ പറഞ്ഞു. 

നിങ്ങള്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചു, എന്താണ് ചെയ്യേണ്ടത്, ചെയ്യരുതാത്തത് എന്ന് ഇപ്പോഴും ബോധ്യപ്പെട്ടില്ലേ? നിങ്ങള്‍ പറയുന്നത് പോലെ യുവരാജ് സിങ് എപ്പോഴെങ്കിലും ഏതെങ്കിലും താരത്തിനോട് ഷോട്ട് കളിക്കൂ എന്ന് പറഞ്ഞിട്ടുണ്ടോ? ഹാവ് വോളികള്‍ അവിടെ നിങ്ങള്‍ക്ക് നേരെ വന്നിട്ടുണ്ട്. കൂറ്റന്‍ സിക്‌സുകളും പറത്തിയിട്ടുണ്ട്. എന്നാല്‍ ആ നിമിഷം നിങ്ങള്‍ക്ക് എന്തുപറ്റി? പേടിയുണ്ടായിരുന്നോ? ഔട്ടാകുമെന്ന്? എന്ത് വ്യത്യാസമാണ് അത് അവിടെ വരുത്തിയത് എന്നും യോഗ് രാജ് സിങ് ചോദിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT