Sports

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയയ്ക്ക് ലീഡ്

രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് സ്വന്തമാക്കി ഓസ്‌ട്രേലിയക്കെതിരേ മികച്ച പ്രകടനം നടത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയയ്ക്ക് 48 റണ്‍സ് ലീഡ്. രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ഓസ്‌ട്രേലിയയുടെ സമ്പാദ്യം. ആദ്യ ദിനം 189 റണ്‍സിന് ഇന്ത്യന്‍ ടീമിനെ ആള്‍ഔട്ടാക്കിയിരുന്നു. മാറ്റ് റിന്‍ഷോ (60), ഷോണ്‍ മാര്‍ഷ് (66) എന്നിവരുടെ ബാറ്റിംഗാണ് ലീഡ് നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് സഹായകമായത്.

ഇടവേളയ്ക്ക് മുമ്പ് ശക്തമായ ബൗളിംഗ് കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും മാത്യു വേഡിന്റെയും ഷോണ്‍ മാര്‍ഷിന്റെയും പ്രകടനം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ കളിയില്‍ തിരിച്ചെത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്തി. 

കളി നിര്‍ത്തുമ്പോള്‍ മാത്യു വേഡും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം