Sports

ബൈക്ക് പ്രേമിയാണെങ്കിലും യുവി ബൈക്കോടിക്കില്ല, കാരണം അമ്മയുടെ ശപഥം 

ബൈക്കോടിക്കാന്‍ വളരെ താല്‍പര്യമുണ്ടെങ്കിലും തനിക്ക് അതിനുള്ള അനുവാദം നല്‍കിയിട്ടില്ലെന്ന് യുവരാജ് ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പല നിര്‍ണ്ണായക ഘട്ടത്തിലും വിജയശില്പിയായിട്ടുള്ള കളിക്കാരനാണ് യുവരാജ് സിംഗ്. എന്നാല്‍ യുവരാജിന്റെ വീട്ടിലെ ബോസ് അമ്മയാണ്. ബൈക്കോടിക്കാന്‍ വളരെ താല്‍പര്യമുണ്ടെങ്കിലും തനിക്ക് അതിനുള്ള അനുവാദം നല്‍കിയിട്ടില്ലെന്ന് യുവരാജ് ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി. ഇതിന് കാരണം അമ്മയുടെ സമ്മതം കിട്ടില്ല എന്നതു തന്നെ.

ബൈക്ക് ഓടിക്കാന്‍ അനുവാദമില്ലെന്നും അമ്മ എടുത്തിരിക്കുന്ന പ്രതിജ്ഞയാണ് ഇതിന് പിന്നിലെ കാരണമെന്നും താരം പറയുകയുണ്ടായി. യുവരാജ് ബൈക്ക് ഓടിച്ചാല്‍ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപോകും എന്നാണ് അമ്മയുടെ ശപഥം. അമ്മയെ വീട്ടില്‍ തന്നെ നിലനിര്‍ത്താനായാണ് താരം തന്റെ ഇഷ്ടം വേണ്ടെന്നുവച്ചിരിക്കുന്നത്. എന്നാല്‍ കാറുകള്‍ ഓടിക്കാനും തനിക്ക് വളരെയധികം താല്‍പര്യമുണ്ടെന്ന് യുവരാജ് പറഞ്ഞു. മെര്‍സിഡസ്, ഓഡി, ബിഎംഡബ്ലൂ എന്നിവയാണ് യുവരാജിന്റെ കാറുകള്‍. ഇതില്‍ രണ്ടെണ്ണം ആറ് സിക്സ്സുകള്‍ ഒരിമിച്ചടിച്ചതിന് പാരിതോഷികമായി ലഭിച്ചവയാണ്. തന്റെ കാറുകളില്‍ തനിക്കേറ്റവും പ്രിയങ്കരം മെര്‍സിഡസ് ആണെന്നും യുവി പറഞ്ഞു. ഇത് യുവിയുടെ അമ്മയുടെ കാറാണ്. 

ഫിറ്റ്‌നസ്സ് പ്രശ്‌നങ്ങള്‍ മൂലം ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ യുവരാജിന് ഇടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂണിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു യുവി അവസാനമായി ടീമില്‍ ഇടം നേടിയിരുന്നത്.
ടീമിലേക്കുള്ള മടങ്ങിവരവ് യുവിയെ സംബന്ധിച്ചടുത്തോളം ശ്രമകരമായ കാര്യം തന്നെയായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT