Sports

മനേയുമായുള്ള ഉടക്ക്; കിടിലന്‍ വീഡിയോയിലൂടെ മുഹമ്മദ് സലയുടെ മറുപടി

സലയുടെ അടുത്തേക്ക് മനേ ഓടിയെത്തുന്നതിന് ഒപ്പം മുഖത്ത് ചിരിയുമായി ക്ലോപ്പ് പിറകില്‍ നടന്ന് വരുന്നതും കാണാം

സമകാലിക മലയാളം ഡെസ്ക്

ലിവര്‍പൂളിന്റെ മുന്നേറ്റ നിര താരങ്ങള്‍ തമ്മില്‍ ഉടക്കെന്ന റിപ്പോര്‍ട്ടുകളാണ് സീസണിന്റെ തുടക്കത്തില്‍ തന്നെ പുറത്തുവന്നത്. ബേണ്‍ലിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിന് ഇടയില്‍ പാസ് നല്‍കാത്തതിന് സലയോട് ഡഗൗട്ടിലിരുന്ന് പരസ്യമായി പ്രതിഷേധിക്കുന്ന മനേയുടെ വീഡിയോ പുറത്തുവന്നതോടെയായിരുന്നു അത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്തമാക്കി രസകരമായൊരു വീഡിയോ പങ്കുവെക്കുകയാണ് മുഹമ്മദ് സല. 

രണ്ട് കുരുന്നുകള്‍ പരസ്പരം ഓടിയെത്തി കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ വീഡിയോയില്‍ കുട്ടികളുടെ തലയ്ക്ക് പകരം തന്റേയും മനേയുടേയും മുഖം വെച്ചുള്ള വീഡിയോയുമായാണ് സല വന്നത്. സലയുടെ അടുത്തേക്ക് മനേ ഓടിയെത്തുന്നതിന് ഒപ്പം മുഖത്ത് ചിരിയുമായി ക്ലോപ്പ് പിറകില്‍ നടന്ന് വരുന്നതും കാണാം. 

ബേണ്‍ലിക്കെതിരായ മത്സരത്തില്‍ ഗോള്‍ പോസ്റ്റിന് മുന്‍പില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ മനേ നില്‍ക്കുമ്പോഴും മനേയിലേക്ക് പന്ത് പാസ് ചെയ്ത് നല്‍കാന്‍ സല തയ്യാറായില്ല. ഡഗൗട്ടില്‍ എത്തിയതിന് ശേഷം ഇതിനെതിരായ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു മനേ. മനേയുടെ അമര്‍ഷം കണ്ട ക്ലോപ്പ് ചിരിച്ചാണ് അതിനോട് പ്രതികരിച്ചത്. 

ബേണ്‍ലിക്കെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ 3-0ന് ജയം പിടിച്ചു. പുതിയ സീസണില്‍ മൂന്ന് ഗോളാണ് സല ഇതുവരെ നേടിയത്. മനേ രണ്ട് ഗോളും. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ നേരിയ ലീഡോഡെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാമതാണ് ലിവര്‍പൂള്‍ ഇപ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമം: 'കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരത്ത് പൊലീസുകാരനെ തല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, കേസ്

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സുമായി അസാപ്, താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം

സാമ്പത്തിക പ്രതിസന്ധിക്ക് നിക്ഷേപകർ ഉത്തരവാദികളല്ല , സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നത് സഹകരണ ബാങ്കുകള്‍ വൈകിപ്പിക്കരുത്: ഉപഭോക്തൃ കമ്മീഷന്‍

പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും?

SCROLL FOR NEXT