മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം വെയിന്‍ റൂണി എവര്‍ട്ടണില്‍ ചേര്‍ന്നു. ഏകദേശം 10 മില്ല്യന്‍ പൗണ്ടിനാണ് റെഡ് ഡെവിള്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായ റൂണി പഴയ ക്ലബ്ബായ എവര്ട്ടണിലെത്തുന്നത്. 2004ല്‍ 27 മില്ല്യന്‍ യൂറോയ്ക്കാണ് റൂണി എവര്‍ട്ടണില്‍ നിന്നും യുണൈറ്റഡിലെത്തുന്നത്.
രണ്ട് വര്‍ഷത്തെ കരാറാണ് 31കാരനായ റൂണിയുമായി എവര്ട്ടന് കരാറൊപ്പുവെച്ചിരിക്കുന്നത്. ബെല്‍ജിയം താരം റൊമേലു ലുക്കാക്കുവിനെ 75 മില്ല്യന്‍ പൗണ്ടിനു എവര്‍ട്ടണില്‍ നിന്നും യുണൈറ്റഡ് ഈയാഴ്ച സ്വന്തമാക്കിയിരുന്നു.
പരിക്കും മോശം ഫോമുമായി തിരിച്ചടി നേരിടുന്ന റൂണിക്കു മാഞ്ചസ്റ്റര്‍ നിരയില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ലുകാകുവിന്റെ വരവോടെ ടീമില്‍ സ്ഥാനമുണ്ടാകിലെന്ന് ഉറപ്പായതോടെയാണ് റൂണി ക്ലബ്ബ് വിട്ടത്. യുണൈറ്റഡിനായി 559 മത്സരങ്ങളില്‍ നിന്നും 253 ഗോളുകള്‍ റൂണി സ്വന്തം പേരിലാക്കിയിട്ടുണ്ട്. 13 വര്‍ഷം യുണൈറ്റഡിനു കീഴില്‍ കളിച്ച റൂണി അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍ ലീഗും ഒരു യൂറോപ ചാംപ്യന്‍ഷിപ്പും ഒരു എഫ്എ കപ്പും നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates