Sports

മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചത് പഴയ കഥ; ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ ആദരിച്ച് ഇന്ത്യന്‍ നായകന്‍

അനുഷ്‌കയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പെഴുതിയ മാധ്യമപ്രവര്‍ത്തകന് നേരെ കോഹ് ലി ആഞ്ഞടിച്ചത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനായി കൊളംബോയിലാണ് ഇന്ത്യന്‍ ടീം. 304 റണ്‍സിന് ഒന്നാം ടെസ്റ്റില്‍ നേടിയ വിജയം ആവര്‍ത്തിക്കുകയാണ് കോഹ്ലിയുടേയും സംഘത്തിന്റേയും ലക്ഷ്യം. അതിനിടയില്‍ ഇന്ത്യന്‍ നായകന്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ ആദരിച്ചു. 

അനുഷ്‌കയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പെഴുതിയ മാധ്യമപ്രവര്‍ത്തകന് നേരെ കോഹ് ലി ആഞ്ഞടിച്ചത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പക്ഷെ ഇപ്പോള്‍
നൂറാം ടെസ്റ്റ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍ കൗശികിനെയാണ് കോഹ് ലി ആദരിച്ചത്. പ്രസ് കോണ്‍ഫറന്‍സിനിടെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി കോഹ് ലി അദ്ദേഹത്തിന് സമ്മാനിച്ചു. വിസ്ഡന്‍ ഇന്ത്യയുടെ മാനേജിങ് എഡിറ്റര്‍ കൂടിയാണ് കൗശിക്.

കളി മനസിലാക്കിയ ചുരുക്കം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് കൗശികെന്ന് കോഹ് ലി പറഞ്ഞു. മസാല ചേര്‍ക്കാത്ത റിപ്പോര്‍ട്ടുകളുമായി ഇനിയും ജോലി തുടരാന്‍ സാധിക്കട്ടേയെന്നും മാധ്യമപ്രവര്‍ത്തകന് ഇന്ത്യന്‍ നായകന്‍ ആശംസ നേര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'ക്ഷേത്രങ്ങളിലെ സ്വര്‍ണം പണമാക്കുന്നു!' പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്ത്? വ്യക്തത വരുത്തി കേന്ദ്രം

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

SCROLL FOR NEXT