Sports

മിന്നല്‍ വേഗം അഡ്‌ലെയ്ഡിലും; ധോനി സ്‌പെഷ്യലില്‍ വീണ് ഓസീസിന്റെ നാലാം വിക്കറ്റ് 

ബിഗ് ഹിറ്റിന് ഹാന്‍ഡ്‌സ്‌കോമ്പിനെ പ്രേരിപ്പിച്ച് ഓഫ് സ്റ്റമ്പിലേക്ക് ജഡേജ എറിഞ്ഞ ഡെലിവറിയില്‍ സ്ലോഗ് സ്വീപ്പിനാണ് ഓസീസ് താരം ശ്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ടീമിന് താന്‍ നിര്‍ണായകമാകുന്നത് എന്തുകൊണ്ടെന്ന് ധോനി അഡ്‌ലെയ്ഡിലും തെളിയിച്ചു. ഹാന്‍ഡ്‌സ്‌കോമ്പിനെ ഡ്രസിങ് റൂമിലേക്ക് മടക്കിയത് ധോനിയുടെ കിടു സ്റ്റംപിങ്ങാണ്. കളിയുടെ 28ാം ഓവറിലായിരുന്നു അത്.

20 റണ്‍സ് എടുത്ത് ഷോണ്‍ മാര്‍ഷുമായി കൂട്ടുകെട്ട് തീര്‍ത്ത് നില്‍ക്കുകയായിരുന്നു ഹാന്‍ഡ്‌സ്‌കോമ്പ്‌. ഈ സമയം ബിഗ് ഹിറ്റിന് ഹാന്‍ഡ്‌സ്‌കോമ്പിനെ പ്രേരിപ്പിച്ച് ഓഫ് സ്റ്റമ്പിലേക്ക് ജഡേജ എറിഞ്ഞ ഡെലിവറിയില്‍ സ്ലോഗ് സ്വീപ്പിനാണ് ഓസീസ് താരം ശ്രമിച്ചത്. 

പന്ത് കണക്ട് ചെയ്യാന്‍ ഹാന്‍ഡ്‌സ്‌കോമ്പിനായില്ല. ബാക്ക് ഫൂട്ട് ലൈനിന് ഏതാനും ഇഞ്ച് പുറത്തുമായിരുന്നു. ബാക്കി ഫോര്‍മാലിറ്റികളെല്ലാം തീര്‍ത്ത് ധോനി ഓസീസിന്റെ നാലാം വിക്കറ്റും വീഴ്ത്തി. 32 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 150 റണ്‍സ് പിന്നിടുന്നു. അര്‍ധ സെഞ്ചുറി പിന്നിച്ച് ഷോണ്‍ മാര്‍ഷ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയാണ്. 

കളിയുടെ തുടക്കത്തില്‍ തന്നെ ഓസീസ് ഓപ്പണര്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ മടക്കിയിരുന്നു. ആറാം ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ കുറ്റി മനോഹരമായി ഭുവി തെറിപ്പിച്ചപ്പോള്‍, കെയ്‌റേയെ മുഹമ്മദ് ഷമി ധവാന്റെ കൈകളിലേക്ക് എത്തിച്ചു. ഉസ്മാന്‍ ഖവാജയെ ജഡേജ റണ്‍ഔട്ടാക്കി. ക്വിക്ക് സിംഗിളിന് ശ്രമിച്ച ഖവാജയെ ഡയറക്ട് ഹിറ്റില്‍ ജഡേജ മടക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT