Sports

മൂന്ന് പ്രിയപ്പെട്ട ബാറ്റ്‌സ്മാന്മാരുണ്ട് എനിക്ക്, ഒരു വിക്കറ്റ് കീപ്പര്‍, മുന്‍ ബിഗ് ഹിറ്റര്‍, പിന്നെ ഇപ്പോഴത്തെ നായകനും; സ്‌റ്റെയ്ന്‍ വെളിപ്പെടുത്തുന്നു

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ലൈനപ്പ് ഏതെന്ന ചോദ്യത്തിന് ഇന്ത്യയുടേതാണ് സ്‌റ്റെയ്ന്‍ തെരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. സ്റ്റെയ്‌നിന്റെ പേസുകളെ പേടിക്കാത്ത ബാറ്റ്‌സ്മാനുണ്ടാവാന്‍ സാധ്യതയില്ല. ഈ സമയം തനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്റ്‌സ്മാന്‍ ആരെന്ന് തുറന്നു പറയുകയാണ് സ്റ്റെയിന്‍. 

ആരാധകന്റെ ചോദ്യത്തിന് ട്വിറ്ററില്‍ മറുപടി പറയുകയായിരുന്നു സ്റ്റെയ്ന്‍. മൂന്ന് പേരാണ് സ്റ്റെയ്‌നിന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്മാരുടെ ലിസ്റ്റിലുള്ളത്. ഡി കോക്ക്, ഡിവില്ലിയേഴ്‌സ്, പിന്നെ വിരാട് കോഹ് ലിയും. ഡി കോക്കിലും ഡിവില്ലിയേഴ്‌സിനും ഒപ്പം സൗത്ത് ആഫ്രിക്കന്‍ ടീമില്‍ സ്റ്റെയ്ന്‍ കളിച്ചിട്ടുണ്ട്. കോഹ് ലിക്കൊപ്പം ഐപിഎല്ലിലും. 

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ലൈനപ്പ് ഏതെന്ന ചോദ്യത്തിന് ഇന്ത്യയുടേതാണ് സ്‌റ്റെയ്ന്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന് വേണ്ടി ഏതാനും മത്സരങ്ങള്‍ മാത്രമാണ് സ്‌റ്റെയ്‌നിന് കളിക്കാനായത്. പരിക്കാണ് താരത്തിന്റെ മുന്‍പില്‍ വില്ലനായി എത്തുന്നത്. വരും സീസണില്‍ ആര്‍സിബിയുടെ ബൗളിങ്ങിന് കരുത്ത് കൂട്ടാന്‍ സ്റ്റെയ്ന്‍ സീസണ്‍ മുഴുവന്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

ഓർമ്മകളുടെ ഈണത്തിൽ മൂന്ന് സംഗീത പ്രതിഭകൾ; അനുഭവങ്ങൾ പങ്കുവെച്ച് മോഹൻ സിത്താരയും കൃഷ്ണചന്ദ്രനും ലതികയും

കുഞ്ചാക്കോ, ഹരിഹരന്‍... ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍; ടിഎന്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു