Sports

വീണ്ടും കോരിത്തരിപ്പിച്ച് മെസി; ടോട്ടന്‍ഹാമിനെ തകര്‍ത്ത് ബാഴ്‌സ

കുട്ടിഞ്ഞോയുടേയും റാക്കിട്ടിച്ചിന്റേയും ഗോളുകള്‍ക്ക് പിന്നാലെ മെസിയുടെ ഇരട്ട പ്രഹരമായിരുന്നു ടോട്ടന്‍ഹാമിനെ കാത്തിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ജയം പിടിക്കാന്‍ ഉറച്ചായിരുന്നു ടോട്ടന്‍ഹാം കളത്തിലിറങ്ങിയത്. പക്ഷേ ടോട്ടന്‍ഹാമിന്റെ പോരാട്ട വീര്യം ബാഴ്‌സയുടെ മാന്ത്രികന്‍ നിഷ്പ്രഭമാക്കി. കുട്ടിഞ്ഞോയുടേയും റാക്കിട്ടിച്ചിന്റേയും ഗോളുകള്‍ക്ക് പിന്നാലെ മെസിയുടെ ഇരട്ട പ്രഹരമായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെ കാത്തിരുന്നത്. 

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കുട്ടിഞ്ഞോ വലകുലുക്കി. 28ാം മിനിറ്റില്‍ റാക്കിട്ടിച്ചും. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹാരി കെയ്‌നിലൂടെ ടോട്ടന്‍ഹരാം തിരിച്ചടിച്ചു. തൊട്ടുപിന്നാലെ ബാഴ്‌സയുടെ ലീഡ് മെസി വീണ്ടും ഉയര്‍ത്തി. 66ാം മിനിറ്റില്‍ എറിക് ലമേലയിലൂടെ ടോട്ടന്‍ഹാം കളി തിരികെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും 90ാം മിനിറ്റില്‍ വീണ്ടും ഗോള്‍ വല കുലുക്കി മെസി ബാഴ്‌സയ്ക്ക് ആധികാരിക ജയം സമ്മാനിച്ചു. 

മെസിയുടെ മാന്ത്രീകത നിറഞ്ഞു നില്‍ക്കുകയായിരുന്നു കളിയുടെ അവസാനം വരെ. കുട്ടിഞ്ഞോയും റാക്കിട്ടിച്ചും നേടിയ ഗോളിലും മെസിയുടെ സ്പര്‍ശമുണ്ടായിരുന്നു. 13 വര്‍ഷത്തിനിടയിലെ ബാഴ്‌സയുടെ ഏറ്റവും വേഗമേറിയ ഗോളാണ് കുട്ടിഞ്ഞോ നേടിയത്.

ഈ സീസണില്‍ മുന്‍ഗണന ചാമ്പ്യന്‍സ് ലീഗിലായിരിക്കും എന്ന് മെസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെസിയുടെ ദൃഡനിശ്ചയം മറ്റൊരു മാസ്റ്റര്‍ക്ലാസ് പ്രകടനമാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ലാലീഗയില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട ബാഴ്‌സയെയായിരുന്നില്ല ടോട്ടന്‍ഹാമിനെതിരെ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

SCROLL FOR NEXT