Sports

മെസിക്ക് ജന്മനാ പോരായ്മകളുണ്ട്, ക്രിസ്റ്റിയാനോ പെര്‍ഫക്ട് ഫുട്‌ബോളറാണ്, പക്ഷേ...മികച്ച താരത്തെ ചൂണ്ടി ക്ലോപ്പ്‌

'മെസിക്കൊപ്പമാണ് ഞാന്‍. എന്നാല്‍ ക്രിസ്റ്റ്യാനോയെ എത്രമാത്രം ആരാധിക്കാന്‍ സാധിക്കുമോയ അത്രയും ഞാന്‍ ചെയ്യുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെര്‍ഫക്ട് പ്ലേയറാണെങ്കിലും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് മുകളിലാണ് മെസിയെ താന്‍ പരിഗണിക്കുന്നതെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ്പ്. മെസിക്കൊപ്പമാണ് ഞാന്‍. എന്നാല്‍ ക്രിസ്റ്റ്യാനോയെ എത്രമാത്രം ആരാധിക്കാന്‍ സാധിക്കുമോയ അത്രയും ഞാന്‍ ചെയ്യുന്നു, ക്ലോപ്പ് പറഞ്ഞു. 

ഇവര്‍ രണ്ട് പേര്‍ക്കെതിരേയും ഞങ്ങള്‍ കളിച്ചു. ഇരുവരേയും പ്രതിരോധിക്കുക അസാധ്യമാണ്. ഫുട്‌ബോള്‍ താരത്തിന് ഫിസിക്കലായി വേണ്ട കാര്യങ്ങള്‍ ജന്മനാ മെസിക്ക് ലഭിച്ചിട്ടില്ല. പെര്‍ഫക്ട് ഫുട്‌ബോള്‍ താരം എന്ന് പറയുമ്പോള്‍, ക്രിസ്റ്റിയാനോയുടെ ഉയരം, ക്രിസ്റ്റിയാനോയുടെ വേഗം, ഓട്ടം, ചാട്ടം എന്നിവയെല്ലാം വേണമെന്ന് നമ്മള്‍ പറയും. ഒപ്പം ക്രിസ്റ്റ്യാനോയുടെ ആറ്റിറ്റിയൂഡ് കൂടി ചേരുമ്പോള്‍ പെര്‍ഫക്ട്, ക്ലോപ്പ് പറഞ്ഞു. 

എന്നാല്‍ മറ്റൊരിടത്ത് കുഞ്ഞ് മെസി എല്ലാം ലളിതമാണെന്ന് കാട്ടി തരുന്നു. ഇതാണ് മെസിയെ എനിക്ക് കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം. എന്നാല്‍ ക്രിസ്റ്റ്യാനോ എല്ലാ അര്‍ഥത്തിലും അവിശ്വസനീയമാം വിധത്തിലെ കളിക്കാരനാണ്... രണ്ട് പേരും ഇത്ര ദീര്‍ഘനാള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് നിന്നു എന്നതാണ് ഇരുവരിലും സാമ്യതയുള്ള ഒന്നെന്നും ക്ലോപ്പ് ചൂണ്ടിക്കാണിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

'ജനങ്ങളാണ്‌ ഹൈക്കമാൻഡ് എന്ന് തെളിയിച്ച നേതാവ്'; വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം

സതീശനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്; ലക്ഷ്യം 'ടീം യുഡിഎഫ്' ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

പാനിപൂരി മുതൽ ഭേൽപുരി വരെ, സുരക്ഷിതമായി കഴിക്കാനുള്ള ടിപ്സ്

SCROLL FOR NEXT