Sports

മൊണോക്കൊയ്‌ക്കെതിരേ ഹിഗ്വയ്‌ന് രണ്ട് ഗോള്‍; ചാംപ്യന്‍സ് ലീഗില്‍ യുവന്റസ് ഫൈനലിനരികെ

 

സമകാലിക മലയാളം ഡെസ്ക്

പാരിസ്: അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇരട്ട ഗോളുകള്‍ നേടിയ ചാംപ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലില്‍ മൊണോക്കൊയ്‌ക്കെതിരേ യുവന്റസിന് ജയം. മൊണോക്കോയുടെ മൈതാനമായ സ്റ്റാഡ് ലൂയി ടുവില്‍ യുവന്റസ് പ്രതിരോധം മാത്രമല്ല ആക്രമണ ഫുട്‌ബോളും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

29, 59 മിനുട്ടുകളിലാണ് ഹിഗ്വയ്ന്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയുടെ വല കുലുക്കിയത്. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ബ്രസീല്‍ താരം ഡാനി ആല്‍വസാണ്. ഈ മാസം പത്തിന് യുവന്റസ് ഹോം ഗ്രൗണ്ടില്‍ വച്ചാണ് രണ്ടാം പാദം. യുവന്റസിന്റെ മടയില്‍ ചെന്ന് അവരെ തോല്‍പ്പിക്കുക മൊണോക്കോയെ സംബന്ധിച്ച് പ്രയാസമാകും. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളാണ് യുവന്റസിന്റെ ബലം. മാത്രമല്ല ജിയാല്യൂഗി ബഫണ്‍ വല കാക്കുമ്പോള്‍ യുവന്റസിനെ സംബന്ധിച്ച് ഫൈനല്‍ ഏകദേശം ഉറപ്പിക്കാം. ഇതോടൊപ്പം രണ്ട് എവേ ഗോളിന്റെ ആനുകൂല്യവും യുവന്റസിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT