Sports

യുവരാജിന്റെ പിന്‍ഗാമി യശസ്വി ജയ്‌സ്വാള്‍! പ്രിയം ഗാര്‍ഗിന്റേതാവുമോ ഇന്ത്യയുടെ അഞ്ചാം കിരീടം ഉയര്‍ത്തുന്ന കൈകള്‍

2000ല്‍ മുഹമ്മദ് കൈഫാണ് ഇന്ത്യയെ ആദ്യമായി അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തുടരെ മൂന്ന് വട്ടം അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീം. പാകിസ്ഥാനെ 10 വിക്കറ്റിന് തകര്‍ത്ത് ഫൈനലിലേക്ക് കുതിച്ചതോടെ റെക്കോര്‍ഡ് തീര്‍ത്ത് ഇന്ത്യ. ഏറ്റവും കൂടുതല്‍ വട്ടം അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യനായതിന്റെ സ്വന്തം റെക്കോര്‍ഡ് തന്നെ ഇന്ത്യ തിരുത്തി എഴുതുമോ എന്നാണ് ഇനി അറിയേണ്ടത്.

2000ല്‍ മുഹമ്മദ് കൈഫാണ് ഇന്ത്യയെ ആദ്യമായി അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നത്. പിന്നീട് ഇന്ത്യയുടെ മാച്ച് വിന്നറായി ഉയര്‍ന്ന യുവരാജ് സിങ്ങ് ആയിരുന്നു അവിടെ മാന്‍ ഓഫ് ദി സീരീസ്. കൈഫ് ഇന്ത്യക്കായി ലോക കിരീടം ഉയര്‍ത്തിയതിന് ശേഷം ഇന്ത്യയെ ആ നേട്ടത്തിലേക്ക് എത്തിക്കുന്നത് കോഹ് ലിയാണ്. 2008ല്‍.

വില്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് കോഹ് ലി കിരീടവും, ഇന്ത്യയുടെ ശ്രദ്ധയും തന്നിലേക്കെത്തിച്ചു. കോഹ് ലിക്ക് പിന്നാലെ അണ്ടര്‍ 19ല്‍ ഇന്ത്യയുടെ ഹീറോ ആയത് ഉന്‍മുക്ത് ചന്ദ് ആണ്. 97 റണ്‍സിനിടെ നാല് വിക്കറ്റ് വീണ് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 225 റണ്‍സ് ബാലികേറാ മലയായി ഇന്ത്യക്ക് മുന്‍പില്‍ നിന്ന സമയം. സെഞ്ചുറി നേടി ഇന്ത്യയെ ഉന്‍മുക്ത് ചന്ദ് വിജയലക്ഷ്യം തൊടീച്ചു.

2018ല്‍ രാഹുല്‍ ദ്രാവിഡിന്റെ പിള്ളേര്‍ അണ്ടര്‍ 19 ലോക കിരീടത്തില്‍ മുത്തമിട്ടു. പൃഥ്വി ഷാ ഇന്ത്യയെ നയിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലായിരുന്നു പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. ഒരിക്കല്‍ കൂടി അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലേക്ക് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ എത്തുന്നു.

ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി യശസ്വി ജയ്‌സ്വാള്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. അഞ്ചാം വട്ടം ഇന്ത്യക്ക് വേണ്ടി ലോക കിരീടം കൈകളില്‍ ഉയര്‍ത്തുന്ന നായകന്‍ പ്രിയം ഗാര്‍ഗ് ആവുമോയെന്നാണ് ഇനി അറിയേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം