Sports

രണ്‍വീര്‍-ദീപിക വിവാഹത്തിന് അതിഥി ആഴ്‌സണലില്‍ നിന്നും? ഇന്ത്യയിലേക്ക് വരണമെന്ന് ഓസീല്‍

നല്ല നിമിഷങ്ങള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാക്ക് നല്‍കുന്നതായും രണ്‍വീര്‍ ഓസിലിനോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

വംശിയ വിവേചനങ്ങള്‍ക്ക് കളിക്കളത്തില്‍ സ്ഥാനമില്ലെന്ന ജര്‍മന്‍ മുന്‍ താരം മെസുട് ഓസീലിന്റെ വാക്കുകള്‍ക്ക് വലിയ പിന്തുണയായിരുന്നു ഇന്ത്യയില്‍ നിന്നും ലഭിച്ചത്. ഇപ്പോള്‍ ഇന്ത്യയിലേക്ക് വരാനും, തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനും ആഗ്രഹമുണ്ടെന്നാണ് ആഴ്‌സണല്‍ താരം പറയുന്നത്. 

എന്താണ് ഇന്ത്യയെ കുറിച്ച് പറയാനുള്ളത്? അടുത്തെങ്ങാനും ഇന്ത്യയിലേക്കെത്താന്‍ പരിപാടിയുണ്ടോ എന്നായിരുന്നു ഓസീലിനോട് ട്വിറ്ററിലൂടെ ഇന്ത്യക്കാരനായ ഒരു ആരാധകന്‍ ചോദിച്ചത്. ഇന്ത്യയിലേക്കുള്ള യാത്ര ഇഷ്ടപ്പെടുന്നു. അടുത്ത് തന്നെ അതുണ്ടാകണം എന്നാണ് ആഗ്രഹം. പിന്നെ ഇന്ത്യയിലെ എന്റെ സുഹൃത്തിനെ കാണുകയും വേണം എന്നായിരുന്നു ഓസിലിന്റെ മറുപടി.

ഓസിലിന്റെ ട്വീറ്റിന് മറുപടിയുമായി ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങുമെത്തി. ഇരുകൈകളും നീട്ടി ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു. നല്ല നിമിഷങ്ങള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാക്ക് നല്‍കുന്നതായും രണ്‍വീര്‍ ഓസിലിനോട് പറഞ്ഞു. രണ്‍വീറിന്റേയും ദീപികയുടേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഓസില്‍ എത്തുമോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

ഫുട്‌ബോള്‍ പ്രേമിയായ രണ്‍വീര്‍ സിങ് അടുത്തിടെ ഓസിലിന് ഒപ്പമുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കൊപ്പം പങ്കുവെച്ചിരുന്നു. യഥാര്‍ഥ ചാമ്പ്യന്‍ എന്നായിരുന്നു രണ്‍വീര്‍ ഓസീലിനെ കുറിച്ച് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'