Sports

രാഹുല്‍ ദ്രാവിഡിനെ വിറപ്പിച്ചൊരു ബൗളറുണ്ട്, അത് ആരെന്ന് ദ്രാവിഡ് തന്നെ പറയുന്നു

ലോക കപ്പില്‍ ജയിച്ചു കയറുക എന്നത് കോഹ് ലിക്കും സംഘത്തിനും എളുപ്പമാവില്ലെന്നും, ഓസ്‌ട്രേലിയന്‍ പരമ്പര തോല്‍വി മുന്നറിയിപ്പാണെന്നും ദ്രാവിഡ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: എത്ര സ്പീഡില്‍ വരുന്നതായാലും, കണക്കു കൂട്ടലുകള്‍ എത്ര തെറ്റിച്ച് ടേണ്‍ ചെയ്യുന്നതായാലും ഇന്ത്യന്‍ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന് അതൊന്നും കളിക്കളത്തില്‍ ഒരു വിഷയമേ ആയിരുന്നില്ല. ബൗളറുടെ തന്ത്രങ്ങളെല്ലാം പരാജയപ്പെടുത്തുവാനുള്ള വഴികള്‍ ദ്രാവിഡിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ദ്രാവിഡിനെ ഒരു ബൗളര്‍ വല്ലാതെ കുഴപ്പിച്ചിട്ടുണ്ട്. ആരെന്നല്ലേ? 

താന്‍ നേരിട്ടത്തില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ബൗളര്‍ ലങ്കയുടെ ലസിത് മലിംഗയാണ് എന്നാണ് ദ്രാവിഡ് പറയുന്നത്. സ്ലോ ബോളുകളും യോര്‍ക്കറുകളും എറിയുന്നതിനുള്ള മലിംഗയുടെ കഴിവ് നമ്മെ അത്ഭുതപ്പെടുത്തും. മലിംഗയുടെ യുവ വേര്‍ഷനാണ് ഇന്ത്യയുടെ ബൂമ്ര. ബൂമ്ര മികച്ച ബൗളറാണ്. എന്നാല്‍ ബൂമ്രയെ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ദ്രാവിഡ് പറയുന്നു. 

ലോക കപ്പില്‍ ജയിച്ചു കയറുക എന്നത് കോഹ് ലിക്കും സംഘത്തിനും എളുപ്പമാവില്ലെന്നും, ഓസ്‌ട്രേലിയന്‍ പരമ്പര തോല്‍വി മുന്നറിയിപ്പാണെന്നും ദ്രാവിഡ് പറഞ്ഞു. ലോക കപ്പില്‍ നന്നായി കളിച്ചാല്‍ മാത്രമേ നമുക്ക് ജയിക്കുവാന്‍ സാധിക്കുകയുള്ളു എന്ന് നമ്മെ ബോധ്യപ്പെടുത്തി തരുന്നതായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര തോല്‍വിയെന്നും ദ്രാവിഡ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി