Sports

രോഹിത് എവിടെ? കോഹ്‌ലിയുടെ ചിത്രത്തിന് താഴെ ആരാധകരുടെ ചോദ്യ ശരങ്ങൾ

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കായി അമേരിക്കയിലെ ഫ്ലോറിഡയിലാണ് നിലവിൽ ഇന്ത്യന്‍ ടീം

Author : സമകാലിക മലയാളം ഡെസ്ക്

ഫ്ലോറി‍ഡ: ലോകകപ്പ് സെമിയിൽ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ കത്തിയ വിവാദമായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ. ഇതിനിടെ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയെയും ഭാര്യ അനുഷ്ക ശര്‍മ്മയെയും പിന്തുടരുന്നത് നിര്‍ത്തിയത് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. 

വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപ് ബിസിസിഐ ഇരുവരുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ  വിൻഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ രോഹിതുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന കാര്യം അസംബന്ധമാണെന്ന് പറഞ്ഞ് കോഹ്‌ലി തള്ളിയിരുന്നു. 

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കായി അമേരിക്കയിലെ ഫ്ലോറിഡയിലാണ് നിലവിൽ ഇന്ത്യന്‍ ടീം. കോഹ്‌ലിയും രോഹിതും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന അഭ്യൂഹങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടെയാണ് പരമ്പര നടക്കുന്നത്. 

അതേസമയം കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്. ഫ്ലോറിഡയില്‍ നിന്ന് സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് കോഹ്‌ലി ട്വീറ്റ് ചെയ്തത്. ഈ ചിത്രത്തിൽ രോഹിത്  ഇല്ലായിരുന്നു. ഇതാണ് ആരാധകരുടെ കണ്ണിലുടക്കിയത്.  

'സ്‌ക്വാഡ്' എന്ന തലക്കെട്ടിലുള്ള ചിത്രത്തില്‍ കോഹ്‌ലിക്കൊപ്പം രവീന്ദ്ര ജഡേജ, നവ്‌ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെഎല്‍ രാഹുല്‍ എന്നിവരാണുള്ളത്. രോഹിത് ശര്‍മ്മ എവിടെയെന്ന് കോഹ്‌ലിയുടെ ചിത്രത്തിന് താഴെ ചോദിക്കുകയാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT