Sports

റയല്‍ മാഡ്രിഡ് ഡ്രസിംഗ് റൂമില്‍ നെയ്മര്‍; ഇടനെഞ്ച് പൊട്ടി കാറ്റലന്‍ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മിയാമി: ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ബദ്ധവൈരികളുടെ കൂട്ടത്തിലുള്ള രണ്ട് ക്ലബ്ബുകളാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും. രാഷ്ട്രീയം കായികതയിലൂടെ ചേര്‍ത്ത് രണ്ട് വിത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍. മൈതാനത്തും പുറത്തും ഇവര്‍ തമ്മിലുള്ള രോഷം ആരാധകര്‍ക്കറിയാവുന്നതാണ്.

ഇരു ടീമുകളുടെയും വൈര്യത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ലൂയിസ് ഫിഗോയുടെ ട്രാന്‍സ്ഫര്‍. ബാഴ്‌സയില്‍ നിന്നും റയലിലെത്തിയ ഫിഗോയെ ബാഴ്‌സ ആരാധകര്‍ കൂവി വിളിച്ചു. കോര്‍ണര്‍ കിക്കെടുക്കാന്‍ വന്നപ്പോള്‍ പന്നിത്തല കൊണ്ടു എറിഞ്ഞു. വൈരം തുടരുകയാണ്. ഈ വൈരം തന്നെയാണ് എല്‍ക്ലാസിക്കോ വരുമ്പോള്‍ ഫുട്‌ബോള്‍ ലോകം എല്ലാം മറന്ന് ടിവിക്കു മുന്നിലിരിക്കുന്നതും.

ട്രാന്‍സ്ഫര്‍ വിപണിയില്‍ കച്ചവടം കൊഴുക്കുമ്പോള്‍ കാറ്റലന്‍സ് എന്നറിയപ്പെടുന്ന ബാഴ്‌സയ്ക്ക് ഇപ്പോള്‍ റിയല്‍ മാഡ്രിഡ് അല്ല പ്രശ്‌നം. സൂപ്പര്‍ താരം നെയ്മര്‍ ആണ്. താരം ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങള്‍ ആരാധകരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ എംഎസ്എന്‍ (മെസി, സുവാരസ്, നെയ്മര്‍) സഖ്യം നെയ്മര്‍ ടീം വിട്ടാല്‍ പോകുമെന്ന സങ്കടമാണ് ആരാധകര്‍ക്കു. ആര്‍ക്കെങ്കിലും ടീം വിടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പണം തന്ന് പോകാം എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. 

നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ കൊഴുത്തുകൊണ്ടിരിക്കേയാണ് മിയാമിയില്‍ വെച്ചു സൗഹൃദ എല്‍ക്ലാസിക്കോ നടന്നത്. റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആവേശത്തിലായിരിക്കുന്ന ആരാധകര്‍ക്കു മറ്റൊരു റിപ്പോര്‍ട്ടു കണ്ട് ഉള്ള് പിടഞ്ഞു.

മിയാമി എല്‍ ക്ലാസിക്കോയ്ക്കു ശേഷം വൈരികളായ റയല്‍ മാഡ്രിഡിന്റെ ഡ്രസിംഗ് റൂമിലേക്ക് നെയ്മര്‍ ചെന്നത് ആരാധകരെ ചൊടിപ്പിച്ചു. കളിക്കു പുറത്തുള്ള രോഷം കളിക്കു ശേഷവും ആ ടീമിനോട് പ്രത്യേകിച്ചു റയലിനോട് കാണിക്കണമെന്നാണ് ബാഴ്‌സ ആരാധകരുടെ വിശ്വാസം. ഇത് താരങ്ങളായാലും അങ്ങിനെ വേണം. എന്തായാലും നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ ഡ്രസിംഗ് റൂമില്‍ പോയതോടെ നെയ്മറിനെ ഇനി ബാഴ്‌സയ്ക്കു വേണ്ട എന്നൊക്കെയാണ് കാറ്റലന്‍സ് പറയുന്നത്.

അതേസമയം, നെയ്മര്‍ പോയത് യാത്ര പറയാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രീസീസണ്‍ മത്സരങ്ങള്‍ കഴിഞ്ഞു സ്പാനിഷ് ലീഗ് ആരംഭിക്കുന്നതിനു മുമ്പായി നെയ്മര്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് പിഎസ്ജിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  സ്പാനിഷ് ലീഗില്‍ ഇനി താനുണ്ടാകില്ലെന്ന യാത്ര പറയാനാണ് നെയ്മര്‍ ഡ്രസിങ് റൂമില്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT