എംഎസ്എന്നിന്റെ ശമ്പളം ബാഴ്‌സയുടെ മൊത്തം ചെലവിന്റെ 66 ശതമാനത്തോളം

എംഎസ്എന്നിന്റെ ശമ്പളം ബാഴ്‌സയുടെ മൊത്തം ചെലവിന്റെ 66 ശതമാനത്തോളം

ബാഴ്‌സലോണ: മെസ്സി, നെയ്മര്‍, സുവാരസ് എന്നിവരുടെ ശമ്പളത്തിന് മാത്രം ലോകത്തിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ ചെലവാക്കുന്നതു ക്ലബ്ബിന്റെ മൊത്തം ചെലവിന്റെ 66 ശതമാനത്തോളം. 2016-17 സീസണില്‍ ക്ലബ്ബിന്റെ വാര്‍ഷിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇക്കാലയളവില്‍ ക്ലബ്ബിന്റെ മൊത്ത വരുമാനം 708 മില്ല്യന്‍ യൂറോ എന്ന പുതിയ റെക്കോഡിലെത്തി. നികുതി കഴിഞ്ഞു ഏകദേശം 13 മില്ല്യന്‍ യൂറോയാണ് ക്ലബ്ബിന്റെ കഴിഞ്ഞ സീസണിലെ ലാഭം. 13 മില്ല്യന്‍ യൂറോ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഇത്രയും നേട്ടമുണ്ടാക്കാന്‍ ക്ലബ്ബിനു സാധിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളാണ് അര്‍ജന്റീന താരം ലയണല്‍ മെസ്സിയും ബ്രസീല്‍ താരം നെയ്മറും ഉറുഗ്വന്‍ താരം സുവാരസും. ഈ താരങ്ങളാണ് ബാഴ്‌സയുടെ നിര്‍ണായക ശക്തി. 

2021 ആകുമ്പോഴേക്കു ബാഴ്‌സയുടെ വരുമാനം ഒരു ബില്ല്യന്‍ യൂറോയിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എഫ്‌സി ബാഴ്‌സ ബോര്‍ഡ് വ്യക്തമാക്കി. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ നാലാമത് ക്ലബ്ബാണ് ബാഴ്‌സലോണ. എന്‍എഫ്എല്ലിലുള്ള ഡെല്ലാസ് കൗബോയ്‌സ്, മേജര്‍ ലീഗ് ബേസ്‌ബോളിലെ ന്യൂയോര്‍ക്ക് യാങ്കീസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയാണ് ബാഴ്‌സയ്ക്കു മുന്നില്‍ പട്ടികയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com