മെസ്സിയുടെ ശമ്പളം ഇനി ആഴ്ചയില്‍ നാല് കോടിക്കു മുകളില്‍; പുതിയ കരാറായി

മെസ്സിയുടെ ശമ്പളം ഇനി ആഴ്ചയില്‍ നാല് കോടിക്കു മുകളില്‍; പുതിയ കരാറായി
Updated on
1 min read

ബാഴ്‌സലോണ:  ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബില്‍ 2021 വരെ തുടരും. ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളര്‍ന്ന താരം ക്ലബ്ബ് മാനേജുമെന്റുമായി അത്ര രസത്തിലല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ കരാറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ക്ലബ്ബ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രതിവാരം അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം നാലു കോടി രൂപയ്ക്കു മുകളില്‍) ആണ് മെസ്സിക്കു ബാഴ്‌സ ശമ്പളമായി നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ 30 വയസുള്ള മെസ്സിക്കു കരാര്‍ പൂര്‍ത്തിയാകുന്നതോടെ 34 വയസാകും. ഇതോടെ മെസ്സിയുടെ കരിയര്‍ മുഴുവനും ബാഴ്‌സയില്‍ തന്നെയാകുമെന്നത് ഏകദേശം ഉറപ്പായി. 2004ല്‍ ആണ് മെസ്സി ബാഴ്‌സയിലെത്തിയത്. പിന്നീട് ക്ലബ്ബിന് നിര്‍ണായക സംഭവനകള്‍ നല്‍കിയ താരത്തെ കേന്ദ്രീകരിച്ചാണ് ടീം തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്.

കളിക്കൂട്ടുകാരി അന്റൊണല്ല റൊക്കൂസയുമായി ഈയടുത്തു വിവാതിനായ മെസ്സി അടുത്തയാഴ്ചകളില്‍ സ്‌പെയിനില്‍ തിരിച്ചെത്തും. ആ സമയത്താകും പുതിയ കരാറൊപ്പുവെക്കുക. 2021 ജൂണ്‍ 30 വരെയാണ് പുതിയ കരാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com