Sports

റെയ്‌നയ്ക്ക് പിന്നാലെ ഹര്‍ഭജനും പിന്‍മാറി; ഐപിഎല്‍ കളിക്കാനില്ലെന്ന് വെറ്ററന്‍ താരം

റെയ്‌നയ്ക്ക് പിന്നാലെ ഹര്‍ഭജനും പിന്‍മാറി; ഐപിഎല്‍ കളിക്കാനില്ലെന്ന് വെറ്ററന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: വെറ്ററന്‍ സ്പിന്നര്‍  ഹര്‍ഭജന്‍ സിങും ഈ സീസണിലെ ഐപിഎല്‍ കളിക്കില്ല. ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുകയാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ഹര്‍ഭജന്‍ ടീമിനെ ഔദ്യോഗികമായി അറിയിച്ചു. സുരേഷ് റെയ്‌നയ്ക്ക് പിന്നാലെയാണ് ചെന്നൈ ടീമിലെ നിര്‍ണായക സാന്നിധ്യമായ ഹര്‍ഭജന്‍ സിങ്ങും പതിമൂന്നാം ഐപിഎല്‍ സീസണില്‍ കളിക്കാനില്ലെന്ന് അറിയിക്കുന്നത്. 

വ്യക്തിപരമായ കാരണങ്ങളാലാണ് പിന്‍മാറുന്നതെന്നാണ് ഹര്‍ഭജന്‍ ടീമിനെ അറിയിച്ചിരിക്കുന്നത്. കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ഹര്‍ഭജന്‍ സിങ് ടീം മാനേജ്‌മെന്റിനോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം നിലപാട് അറിയിച്ചത്. ദുബായിലേക്ക് പറക്കുന്നതിന് മുന്‍പ് ചെന്നൈയില്‍ നടത്തിയ പരിശീലന ക്യാമ്പിലും ഹര്‍ഭജന്‍ പങ്കെടുത്തിരുന്നില്ല. 

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രണ്ട് കളിക്കാരുള്‍പ്പെടെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ടീമിന് വെല്ലുവിളിയായിരുന്നു. അതേസമയം ടീമിലെ മറ്റ് താരങ്ങള്‍ക്കൊന്നും കോവിഡ് ഇല്ല. ടീം ഇന്ന് പരിശീലനം ആരംഭിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

അതിനിടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പിന്‍മാറിയ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന തിരിച്ച് ടീമിനൊപ്പം ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT