Sports

റെയ്‌നക്ക് പകരം മലന്‍ ടീമിലെത്തില്ല, വിദേശ കളിക്കാരുടെ ക്വാട്ട കഴിഞ്ഞത് ചൂണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ് 

എട്ട് വിദേശ കളിക്കാരെയാണ് ഒരു ടീമിനെ ഉള്‍പ്പെടുത്താനാവുക. 17 ഇന്ത്യന്‍ കളിക്കാരേയും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: സുരേഷ് റെയ്‌നക്ക് പകരം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ വിദേശ കളിക്കാരുടെ ക്വാട്ട തീര്‍ന്നതിനാല്‍ മലനെ ടീമിലെത്തിക്കാനാവില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. 

എട്ട് വിദേശ കളിക്കാരെയാണ് ഒരു ടീമിനെ ഉള്‍പ്പെടുത്താനാവുക. 17 ഇന്ത്യന്‍ കളിക്കാരേയും.ആകെ കളിക്കാരുടെ എണ്ണം 24ന് മുകളിലേക്ക് കടക്കാന്‍ പാടില്ല. ഷെയ്ന്‍ വാട്‌സന്‍, എന്‍ഗിഡി, ഇമ്രാന്‍ താഹീര്‍, ഹസല്‍വുഡ്, മിച്ചല്‍ സാന്ത്‌നര്‍, ബ്രാവോ, ഡുപ്ലസിസ്, സാം കറാന്‍ എന്നീ വിദേശ കളിക്കാരാണ് ഇപ്പോള്‍ ചെന്നൈ ടീമിലുള്ളത്. 

മലനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിച്ചു എന്നുള്ളത് തെറ്റായ വാര്‍ത്തയാണ്. ഞങ്ങളുടെ വിദേശ കളിക്കാരുടെ ക്വാട്ട ഫുള്ളായിരിക്കുമ്പോള്‍ എങ്ങനെയാണ് ഞങ്ങള്‍ക്കതിന് സാധിക്കുക എന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ ചോദിക്കുന്നു. കോവിഡ് മുക്തനായ മീഡിയം പേസര്‍ ദീപക് ചഹറിന് ഐപിഎല്ലില്‍ കളിക്കാനുള്ള എല്ലാ അനുമതിയും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 

വെള്ളിയാഴ്ച ടീം അംഗങ്ങള്‍ക്കൊപ്പം ചഹര്‍ പരിശീലനം ആരംഭിക്കും. ഏതാനും ദിവസം മുന്‍പ് ചഹര്‍ കോവിഡ് മുക്തനായി എങ്കിലും ഫിറ്റ്‌നസ് ടെസ്റ്റ് ക്ലിയര്‍ ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ ചെന്നൈയുടേയും ബിസിസിഐയുടേയും എല്ലാ അനുമതിയും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT